Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅതിവേഗ പ്രാദേശിക...

അതിവേഗ പ്രാദേശിക റെയിലിന് പേരിട്ടു; നമോ ഭാരത്

text_fields
bookmark_border
regional rapid transit system
cancel

ന്യൂ​ഡ​ൽ​ഹി: ആ​ദ്യ അ​തി​വേ​ഗ പ്രാ​ദേ​ശി​ക റെ​യി​ൽ സം​വി​ധാ​ന​മാ​യ റീ​ജ​ന​ൽ റാ​പ്പി​ഡ് ട്രാ​ൻ​സി​റ്റ് സി​സ്റ്റം ഇ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ത്ത​രം ട്രെ​യി​ൻ സം​വി​ധാ​ന​ങ്ങ​ൾ ‘ന​മോ ഭാ​ര​ത്’ എ​ന്ന​റി​യ​പ്പെ​ടു​മെ​ന്ന് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഡ​ൽ​ഹി-​ഗാ​സി​യാ​ബാ​ദ്-​മീ​റ​റ്റ് റൂ​ട്ടി​ലെ 17 കി​ലോ​മീ​റ്റ​റി​ലാ​ണ് അ​ത്യാ​ധു​നി​ക രീ​തി​യി​ലു​ള്ള ട്രെ​യി​നു​ക​ൾ ഓ​ടു​ക. ഞാ​യ​റാ​ഴ്ച​യാ​ണ് ആ​ദ്യ യാ​ത്ര.

സാ​ഹി​ബാ​ബാ​ദ്, ഗാ​സി​യാ​ബാ​ദ്, ഗു​ൽ​ധാ​ർ, ദു​ഹാ​യ്, ദു​ഹാ​യ് ഡി​പ്പോ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ ട്രെ​യി​നു​ക​ൾ നി​ർ​ത്തും. ഡ​ൽ​ഹി-​ഗാ​സി​യാ​ബാ​ദ്-​മീ​റ​റ്റ് ഇ​ട​നാ​ഴി​ക്ക് 2019 മാ​ർ​ച്ച് എ​ട്ടി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ത​റ​ക്ക​ല്ലി​ട്ട​ത്. സെ​മി ഹൈ​സ്പീ​ഡ്, ഹൈ ​ഫ്രീ​ക്വ​ൻ​സി സം​വി​ധാ​ന​മു​ള്ള ട്രെ​യി​നു​ക​ൾ​ക്ക് മ​ണി​ക്കൂ​റി​ൽ 180 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ഓ​ടാ​നാ​കും.

ഓ​രോ 15 മി​നി​റ്റി​ലും ട്രെ​യി​ൻ സ​ർ​വി​സ് ന​ട​ത്തും. മീ​റ​റ്റ് വ​രെ പ​ണി പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ഡ​ൽ​ഹി-​ഗു​രു​ഗ്രാം-​എ​സ്.​എ​ൻ.​ബി-​ആ​ൽ​വാ​ർ, ഡ​ൽ​ഹി-​പാ​നി​പ്പ​ത്ത് റൂ​ട്ടി​ലും ഭാ​വി​യി​ൽ പു​തി​യ സം​വി​ധാ​ന​മൊ​രു​ക്കും.

മോ​ദി​യു​ടെ ആ​ത്മാ​നു​രാ​ഗ​ത്തി​ന് അ​തി​രു​ക​ളി​ല്ല -കോ​ൺ​ഗ്ര​സ്

ഡ​ൽ​ഹി: അ​തി​വേ​ഗ പ്രാ​ദേ​ശി​ക റെ​യി​ൽ സം​വി​ധാ​ന​മാ​യ റീ​ജ​ന​ൽ റാ​പ്പി​ഡ് ട്രാ​ൻ​സി​റ്റ് സി​സ്റ്റ​ത്തി​ന് ‘ന​മോ ഭാ​ര​ത്’ എ​ന്നു പേ​രി​ട്ട​തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ്.

മോ​ദി​യു​ടെ ആ​ത്മാ​നു​രാ​ഗ​ത്തി​ന് അ​തി​രു​ക​ളി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ് ‘എ​ക്സി’​ൽ കു​റി​ച്ചു. ‘അ​ഹ്മ​ദാ​ബാ​ദി​ലെ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ പേ​രാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഭാ​ര​ത് എ​ന്ന് വേ​​ണ്ടെ​ന്നും രാ​ജ്യ​ത്തി​ന്റെ പേ​ര് ന​മോ എ​ന്ന് മാ​റ്റാ​വു​ന്ന​താ​ണെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് പ​വ​ൻ ഖേ​ര പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High-speed railNamo Bharat
News Summary - Named for high-speed regional rail- Namo Bharat
Next Story