Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിൽ വോട്ടർ...

കർണാടകയിൽ വോട്ടർ പട്ടിയിൽനിന്ന്​ പേര്​ വെട്ടൽ; വെട്ടിലായി ജനം, ഉത്തരമില്ലാതെ അധികൃതർ

text_fields
bookmark_border
കർണാടകയിൽ വോട്ടർ പട്ടിയിൽനിന്ന്​ പേര്​ വെട്ടൽ; വെട്ടിലായി ജനം, ഉത്തരമില്ലാതെ അധികൃതർ
cancel

ബം​ഗ​ളൂ​രു: മേ​യി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കാ​നി​രി​ക്കു​ന്ന ക​ർ​ണാ​ട​ക​യി​ൽ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ​നി​ന്ന്​ പേ​രു​ക​ൾ നീ​ക്കം ചെ​യ്യ​​പ്പെ​ട്ട​വ​ർ ക​ടു​ത്ത ആ​ശ​ങ്ക​യി​ൽ. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പ​ട്ടി​ക​യി​ൽ പേ​രു​ള്ള​വ​രി​ൽ പ​ല​ർ​ക്കും ഇ​ത്ത​വ​ണ വോ​ട്ടി​ല്ല. രേ​ഖ​ക​ൾ കൃ​ത്യ​മാ​യി​ട്ടും പേ​രു​ക​ൾ ഇ​ല്ലാ​ത്ത​വ​ർ വീ​ണ്ടും അ​​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​ണ്​ ബൃ​ഹ​ത്​ ബം​ഗ​ളൂ​രു മ​ഹാ​ന​ഗ​ര പാ​ലി​​കെ (ബി.​ബി.​എം.​പി) അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ, ഫോ​ട്ടോ പ​തി​ച്ച ഇ​ല​ക്ഷ​ൻ ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡി​ന്‍റെ ന​മ്പ​ർ അ​ടി​സ്ഥാ​ന​മാ​ക്കി വീ​ണ്ടും അ​പേ​ക്ഷി​ച്ചാ​ൽ, ഇ​തി​ന​കം ല​ഭി​ച്ച ആ​ധാ​ർ കാ​ർ​ഡ്, പാ​സ്​​പോ​ർ​ട്ട്​ പോ​ലു​ള്ള രേ​ഖ​ക​ൾ അ​സാ​ധു​വാ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്​ മി​ക്ക​വ​രും. വീ​ണ്ടും അ​പേ​ക്ഷി​ച്ചാ​ൽ നി​ല​വി​ലു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള മ​റ്റു രേ​ഖ​ക​ൾ അ​സാ​ധു​വാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. വീ​ണ്ടും ഇ​ല​ക്ഷ​ൻ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ന്​ അ​പേ​ക്ഷി​ക്കു​ന്ന​ത്​ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​ത​ക​ൾ ഉ​ണ്ടാ​കു​മോ എ​ന്ന ആ​ശ​ങ്ക വ്യാ​പ​ക​മാ​ണെ​ങ്കി​ലും ഇ​തി​ന്​ കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ​ക്ക്​ സാ​ധി​ക്കു​ന്നു​മി​ല്ല. ന​വം​ബ​ർ 2022ലെ ​പ​ട്ടി​ക പ്ര​കാ​രം 6.69 ല​ക്ഷ​ത്തി​ല​ധി​കം പേ​രു​ക​ൾ പ​ട്ടി​ക​യി​ൽ​നി​ന്ന്​ നീ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. മ​രി​ച്ച​വ​ർ, ഒ​ന്നി​ല​ധി​കം തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ ഉ​ള്ള​വ​ർ തു​ട​ങ്ങി​യ​വ​രു​ടെ പേ​രു​ക​ളാ​ണ്​ നീ​ക്കി​യ​തെ​ന്നാ​ണ്​ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, അ​ർ​ഹ​രാ​യ നി​ര​വ​ധി പേ​രു​ക​ൾ വെ​ട്ടി​യെ​ന്ന ആ​ക്ഷേ​പ​മാ​ണ്​ മാ​സ​ങ്ങ​ളാ​യി ഉ​യ​രു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍റെ ബോ​ധ​വ​ത്​​ക​ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ സ്വ​കാ​ര്യ ഏ​ജ​ൻ​സി​യാ​യ ‘ഷി​ലു​മേ’​യു​ടെ ഇ​ട​പെ​ട​ലി​ൽ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗം ജ​ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി അ​ധി​വ​സി​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ൽ ​​ബോ​ധ​പൂ​ർ​വം പേ​രു​ക​ൾ നീ​ക്കി​യെ​ന്നാ​ണ്​ ആ​ക്ഷേ​പ​മു​യ​ർ​ന്ന​ത്. ചി​ക്ക്​​പേ​ട്ട്​ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള 44 കാ​രി​യു​ടെ പേ​രും വോ​ട്ട​ർ​പ​ട്ടി​യി​ൽ​നി​ന്ന്​ നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്.

ഇ​വ​ർ പേ​ര്​ പു​നഃ​സ്ഥാ​പി​ക്കാ​നാ​യി ബ്യാ​ര​സാ​ന്ദ്ര​യി​ലെ ബി.​ബി.​എം.​പി ഓ​ഫി​സി​ൽ അ​ഞ്ചു​ത​വ​ണ ക​യ​റി​യി​റ​ങ്ങി​​യെ​ങ്കി​ലും ഇ​തു​വ​രെ പേ​ര്​ പു​നഃ​സ്ഥാ​പി​ക്കാ​നാ​യി​ട്ടി​ല്ല. എ​ന്നാ​ൽ, മു​മ്പു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ ന​മ്പ​ർ ഉ​​പ​യോ​ഗി​ച്ച്​ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​നാ​ണ്​ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഇ​ങ്ങ​നെ ചെ​യ്താ​ൽ മ​റ്റ്​ രേ​ഖ​ക​ൾ​ക്ക്​ കൂ​ടി പ്ര​ശ്ന​മാ​കു​മോ എ​ന്ന ചോ​ദ്യ​ത്തി​നാ​ക​ട്ടെ മ​റു​പ​ടി​യു​മി​ല്ല. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ കാ​ര​ണം ത​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​യെ​ന്നാ​ണ്​ ഇ​ത്ത​ര​ത്തി​ലു​ള്ള​വ​ർ പ​റ​യു​ന്ന​ത്. ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ കൂ​ടു​ത​ലാ​യി താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ ബൂ​ത്തു​ക​ളെ തി​ര​ഞ്ഞു​പി​ടി​ച്ചാ​ണ്​ ആ​സൂ​ത്രി​ത​മാ​യി വോ​ട്ട​ർ​മാ​രെ വെ​ട്ടി​യ​തെ​ന്നാ​ണ്​ ആ​രോ​പ​ണം. ശി​വാ​ജി​ന​ഗ​ർ, ചി​ക്ക്​​പേ​ട്ട്, മ​ഹാ​ദേ​വ​പു​ര, ക​ല​ബു​റ​ഗി ആ​ല​ന്ത് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ത്ത​രം പ​രാ​തി​ക​ൾ വ്യാ​പ​ക​മാ​ണ്. ക​ല​ബു​റ​ഗി​യി​ൽ 6,670 പേ​രെ ഒ​ഴി​വാ​ക്കി​യെ​ന്ന്​ നി​ര​വ​ധി പ​രാ​തി​ക​ൾ ഇ​തി​ന​കം തി​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന് കി​ട്ടി​യി​ട്ടു​ണ്ട്.

ശി​വാ​ജി ന​ഗ​ർ നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ​നി​ന്ന്​ ക്രൈ​സ്ത​വ​ർ, മു​സ്​​ലിം​ക​ൾ തു​ട​ങ്ങി ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ക്കാ​രാ​യ 9,195 പേ​രെ വെ​ട്ടി​യെ​ന്ന്​ കാ​ണി​ച്ച്​ നേ​ര​ത്തേ ബാം​ഗ്ലൂ​ർ അ​തി​രൂ​പ​ത വ​ക്​​താ​വ്​ ജെ.​എ. ക​ന്ത്​​രാ​ജ്​ സം​സ്ഥാ​ന ഇ​ല​ക്ട​റ​ൽ ഓ​ഫി​സ​ർ​ക്ക്​ ക​ത്ത്​ ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakavoter list
News Summary - Name deletion from voter list in Karnataka
Next Story