Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൊതുസ്​ഥലങ്ങളിൽ...

പൊതുസ്​ഥലങ്ങളിൽ നമസ്​കാരം വേ​െണ്ടന്ന്​ ഹരിയാന മുഖ്യമന്ത്രി

text_fields
bookmark_border
പൊതുസ്​ഥലങ്ങളിൽ നമസ്​കാരം വേ​െണ്ടന്ന്​ ഹരിയാന മുഖ്യമന്ത്രി
cancel

ന്യൂ​ഡ​ൽ​ഹി: തീ​വ്ര ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ൾ  ഹ​രി​യാ​ന​യി​ലെ നി​ര​വ​ധി സ്​​ഥ​ല​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച ജു​മു​അ ന​മ​സ്​​കാ​രം ത​ട​ഞ്ഞ​തി​ന്​ പ​ര​സ്യ​പി​ന്തു​ണ​യു​മാ​യി  ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​േ​നാ​ഹ​ർ ലാ​ൽ ഖ​ട്ട​ർ. പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ൽ ന​മ​സ്​​കാ​രം ന​ട​ത്ത​രു​തെ​ന്നും അ​ത്​ പ​ള്ളി​ക​ളി​ലും ഇൗ​ദ്​​ഗാ​ഹു​ക​ളി​ലും മാ​ത്രം  മ​തി​യെ​ന്നും ഖ​ട്ട​ർ പ​റ​ഞ്ഞു. 
ക്ര​മ​സ​മാ​ധാ​നം കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട​ത്​ ത​ങ്ങ​ളു​ടെ ചു​മ​ത​ല​യാ​ണെ​ന്നും പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ൽ ന​മ​സ്കാ​രം നി​ർ​വ​ഹി​ക്കു​ന്ന പ്ര​വ​ണ​ത വ​ർ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ന​മ​സ്​​കാ​രം അ​തി​നാ​യി നി​ശ്ച​യി​ച്ച സ്​​ഥ​ല​ത്താ​ണ്​ ന​ട​ത്തേ​ണ്ട​ത്. ന​മ​സ്​​ക​രി​ക്കാ​ൻ സ്​​ഥ​ല​മി​ല്ലെ​ങ്കി​ൽ വ്യ​ക്തി​പ​ര​മാ​യു​ള്ള സ്​​ഥ​ല​ത്ത്​ നി​ർ​വ​ഹി​ക്ക​ണം. 

ആ​ർ​ക്കും എ​തി​ർ​പ്പി​ല്ലാ​ത്ത പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ൽ ന​മ​സ്​​ക​രി​ക്കു​ന്ന​തി​ന്​ കു​ഴ​പ്പ​മി​ല്ല. എ​ന്നാ​ൽ, എ​വി​ടെ നി​ന്നെ​ങ്കി​ലും​ എ​തി​ർ​പ്പു​ണ്ടെ​ങ്കി​ൽ ​ അ​തേ​ക്കു​റി​ച്ച്​ ശ്ര​ദ്ധി​ക്കേ​ണ്ടി​വ​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി തു​ട​ർ​ന്നു. ഇ​പ്പോ​ൾ തു​റ​ന്ന സ്​​ഥ​ല​ങ്ങ​ളി​ലെ ന​മ​സ്​​കാ​ര​ത്തെ ചൊ​ല്ലി പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സം​യു​ക്ത്​ ഹി​ന്ദു സം​ഘ​ർ​ഷ്​ സ​മി​തി എ​ന്ന സം​ഘ​ട​ന​യു​ടെ പേ​രി​ൽ​ ‘ജ​യ്​ ശ്രീ​റാം’  ‘രാ​ധേ രാ​ധേ’ വി​ളി​ക​ളു​മാ​യെ​ത്തി​യ സം​ഘ്​​പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​രാ​ണ്​ ഏ​പ്രി​ൽ 20 മു​ത​ൽ ഹ​രി​യാ​ന​യി​ൽ ജു​മു​അ ന​മ​സ്​​കാ​രം ത​ട​ഞ്ഞു​തു​ട​ങ്ങി​യ​ത്. 
സെ​ക്​​ട​ർ 53ലെ ​ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ഭൂ​മി​യി​ൽ ന​ട​ന്നു​വ​രാ​റു​ള്ള ജു​മു​അ​യാ​ണ്​ ആ​ദ്യം ത​ട​ഞ്ഞ​ത്. ഇ​വി​ടെ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന്​ പൊ​ലീ​സ്​ ആ​റു പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു. 
അ​തോ​ടെ, പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ലെ ന​മ​സ്​​കാ​രം നി​രോ​ധി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഇ​വ​ർ മു​ഖ്യ​മ​ന്ത്രി​ക്ക്​ നി​വേ​ദ​നം ന​ൽ​കി. തു​ട​ർ​ന്ന്,​ ഏ​പ്രി​ൽ​ 27ന്​ ​സൈ​ബ​ർ പാ​ർ​ക്കി​നും സ​ഹാ​റാ​മാ​ളി​നും  ഇ​ഫ്​​കോ ചൗ​കി​നും അ​ടു​ത്തു​ള്ള ന​മ​സ്​​കാ​ര​ങ്ങ​ളും ഇ​തേ​രീ​തി​യി​ൽ ത​ട​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MosquesNamazPublic SpacesChief Minister ML Khattar
News Summary - "Namaz Should Be Read In Mosques, Not Public Spaces": Chief Minister ML Khattar- India news
Next Story