Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉമർ ഖാലിദ് ഡോക്യുമെന്‍ററി പ്രദർശിപ്പിച്ച് നൽസാർ യൂനിവേഴ്സിറ്റി

text_fields
bookmark_border
ഉമർ ഖാലിദ് ഡോക്യുമെന്‍ററി
cancel
camera_alt

ഉമർ ഖാലിദ് ഡോക്യുമെന്‍ററി


ഹൈദരാബാദ്: ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് ഉമർ ഖാലിദിനെക്കുറിച്ച് നിർമിച്ച ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. നൽസാർ യൂനിവേഴ്സിറ്റി വിദ്യാർഥികളാണ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്. ലളിത് വച്ചാനി സംവിധാനം ചെയ്ത 'പ്രിസണർ നമ്പർ 626710 ഈസ് പ്രസന്റ്' എന്ന ഡോക്യുമെന്ററിയാണ് ബുധനാഴ്ച രാത്രി ക്യാമ്പസിൽ പ്രദർശിപ്പിച്ചത്. ഹൈദരാബാദ് ഐ.ഐ.ഐ.ടിയിൽ ഡോക്യുമെന്ററി പ്രദർശനം റദ്ദാക്കിയതിന് പിന്നാലെയായിരുന്നു നൽസാറിലെ പ്രദർശനം.

ജാതി, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ സംഘടിപ്പിക്കാൻ രൂപീകരിച്ച സ്വതന്ത്ര ക്യാമ്പസ് പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ട എട്ട് വിദ്യാർഥികൾക്ക് ഹൈദരാബാദ് ഐ.ഐ.ഐ.ടി ഇതേ തുടർന്ന് അച്ചടക്ക മുന്നറിയിപ്പ് നൽകിയിരുന്നു. സ്ഥാപനത്തിന്റെ അനുമതിയില്ലാതെയാണ് പ്ലാറ്റ്ഫോം പ്രവർത്തിച്ചതെന്നായിരുന്നു സർവകലാശാലയുടെ വാദം. 'നോ ടൈറന്റ്സ്, നോ സൈലൻസ്' എന്ന പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ട ബിരുദ വിദ്യാർഥികളാണ് സെപ്റ്റംബർ 18ന് ഉമർ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ക്യാമ്പസിൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ കേന്ദ്ര ചലച്ചിത്ര സർട്ടിഫിക്കേഷൻ ബോർഡിന്റെ (സി.ബി.എഫ്.സി) എതിർപ്പിനെ തുടർന്ന് പിന്നാലെ പ്രദർശനം റദ്ദാക്കുകയായിരുന്നു. സർട്ടിഫിക്കേഷൻ ലഭിക്കാത്ത ഡോക്യുമെന്ററി പൊതുവേദിയിൽ പ്രദർശിപ്പിക്കുന്നത് സിനിമാറ്റോഗ്രാഫ് ആക്ടിന്‍റെ ലംഘനമാകുമെന്ന് സി.ബി.എഫ്.സി വ്യക്തമാക്കി. നിർദിഷ്ട പ്രദർശനവുമായി ബന്ധപ്പെട്ടായിരുന്നു സി.ബി.എഫ്.സിയുടെ പ്രതികരണം. ബംഗളൂരുവിലെ നാഷനൽ ലോ സ്കൂളിൽ നടത്താനിരുന്ന ഡോക്യുമെന്ററി പ്രദർശനവും നേരത്തെ മാറ്റിവെച്ചിരുന്നു. ആർ.എസ്.എസ് അനുബന്ധ വിദ്യാർഥി സംഘടനയായ എ.ബി.വി.പി ഡോക്യുമെന്ററി പ്രദർശനത്തെ ശക്തമായി എതിർത്തു.

ഡൽഹി കലാക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 2020 സെപ്റ്റംബറിലാണ് ജെ.എൻ.യു മുൻ ഗവേഷക വിദ്യാർഥിയായ ഉമർ ഖാലിദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. യു.എ.പി.എ ഉൾപ്പെടെയുള്ള കടുത്ത വകുപ്പുകൾ ചുമത്തപ്പെട്ട അദ്ദേഹം ഇതുവരെ ജയിൽ മോചിതനായിട്ടില്ല. ഉമർ ഖാലിദിന്റെ ആറ് വർഷത്തെ ജയിൽവാസവും രാഷ്ട്രീയ തടവുകാരുടെ സ്ഥിതിഗതികളും കേന്ദ്രീകരിച്ചാണ് ലലിത് വച്ചാനി ഈ ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - IIIT Hyderabad Cancels Umar Khalid Documentary Screening
Next Story