Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജീവ് ഗാന്ധി...

രാജീവ് ഗാന്ധി വധക്കേസ്: മൂന്ന് പതിറ്റാണ്ടിന് ശേഷം നളിനി ജയിൽ മോചിതയായി

text_fields
bookmark_border
രാജീവ് ഗാന്ധി വധക്കേസ്: മൂന്ന് പതിറ്റാണ്ടിന് ശേഷം നളിനി ജയിൽ മോചിതയായി
cancel

വെല്ലൂർ: രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയും മറ്റ് ആറ് പേരും ജയിൽ മോചിതയായി. ശനിയാഴ്ച വൈകീട്ടാണ് അവർ ജയിൽ മോചിതയായത്. കഴിഞ്ഞ 31 വർഷമായി നളിനി ജയിലിലാണ്. രാ​ജീ​വ്​ ഗാ​ന്ധി വ​ധ​ക്കേ​സി​ലെ​ പ്ര​തി​യാ​യ എ.​ജി. പേ​ര​റി​വാ​ള​നെ​ മാ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ വി​ട്ട​യ​ച്ച സു​പ്രീം​കോ​ട​തി വി​ധി​യാ​ണ്​ ബാ​ക്കി ആ​റു പ്ര​തി​ക​ളു​ടെ​യും ജ​യി​ൽ​മോ​ച​ന​ത്തി​ന്​ വ​ഴി​യൊ​രു​ങ്ങി​യ​ത്. ന​ളി​നിയെ കുടാതെ ജ​യ​കു​മാ​ർ, ആ​ർ.​പി. ര​വി​ച​ന്ദ്ര​ൻ, റോ​ബ​ർ​ട്ട് പ​യ​സ്, സു​തേ​ന്ദ്ര​രാ​ജ, ശ്രീ​ഹ​ര​ൻ എ​ന്നി​വ​രാ​ണ്​ വി​ട്ട​യ​ക്ക​പ്പെ​ട്ട​വ​ർ.

1991 മേ​യ്​ 21നാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​നി​ടെ ശ്രീ​പെ​രു​മ്പ​ത്തൂ​രി​ൽ​വെ​ച്ച്​ മ​നു​ഷ്യ​ബോം​ബാ​ക്ര​മ​ണ​ത്തി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ്​ ഗാ​ന്ധി കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ൽ എ​ൽ.​ടി.​ടി.​ഇ പ്ര​വ​ർ​ത്ത​ക​രാ​യ 26 പ്ര​തി​ക​ളെ 'ടാ​ഡ കോ​ട​തി' വ​ധ​ശി​ക്ഷ​ക്ക്​ വി​ധി​ച്ചു. 1999ൽ ​സു​പ്രീം​കോ​ട​തി ഏ​ഴു​പേ​രെ ശി​ക്ഷി​ച്ചു. ന​ളി​നി​യ​ട​ക്കം നാ​ലു​പേ​രു​ടെ വ​ധ​ശി​ക്ഷ ശ​രി​വെ​ച്ചു. 19 പ്ര​തി​ക​ളെ വി​ട്ട​യ​ച്ചു.2014 ഫെ​ബ്രു​വ​രി 18ന്​ ​ശാ​ന്ത​ൻ, പേ​ര​റി​വാ​ള​ൻ, മു​രു​ക​ൻ എ​ന്നി​വ​രു​ടെ വ​ധ​ശി​ക്ഷ സു​പ്രീം​കോ​ട​തി ജീ​വ​പ​ര്യ​ന്ത​മാ​ക്കി.

പി​ന്നീ​ട്​ സോ​ണി​യ ഗാ​ന്ധി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന്​ ന​ളി​നി​യു​ടെ വ​ധ​ശി​ക്ഷ 2000 ഏ​പ്രി​ലി​ൽ ത​മി​ഴ്​​നാ​ട്​ ഗ​വ​ർ​ണ​ർ ജീ​വ​പ​ര്യ​ന്ത​മാ​യി കു​റ​ച്ചു. ശാ​ന്ത​ൻ, മു​രു​ക​ൻ, റോ​ബ​ർ​ട്ട്​ പ​യ​സ്, ജ​യ​കു​മാ​ർ എ​ന്നി​വ​ർ ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nalinirajiv gandhi murder case
News Summary - Nalini Sriharan, Rajiv Gandhi Convict, Released From Jail After 3 Decades
Next Story