Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നജീബിനെ സി.ബി.െഎ കണ്ടെത്തുമെന്ന് പ്രതീക്ഷ –മാതാവ്
text_fieldsbookmark_border
ന്യൂഡൽഹി: ദുരൂഹസാഹചര്യത്തിൽ കാണാതായ ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥി നജീബ് അഹ്മദിെന കണ്ടെത്താൻ സി.ബി.െഎക്ക് സാധിക്കുമെന്ന് മാതാവിന് പ്രതീക്ഷ. തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം ഡൽഹി ൈഹകോടതി സി.ബി.െഎക്ക് വിട്ടതിനോട് പ്രതികരിക്കവെയാണ് മാതാവ് ഫാത്തിമ നഫീസ് പ്രതീക്ഷ പ്രകടിപ്പിച്ചത്.
‘‘എെൻറ മകനെ സി.ബി.െഎ കണ്ടെത്തുമെന്ന് വലിയ പ്രതീക്ഷയുണ്ട്. നജീബിനെ കണ്ടുപിടിക്കുന്ന കാര്യത്തിൽ ഡൽഹി പൊലീസിെൻറ ഭാഗത്ത് അനാസ്ഥയുണ്ടായി. ഏഴുമാസത്തോളമായി മകനുവേണ്ടി കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞു.
Next Story
