Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനജീബ്​ തിരോധാനം:...

നജീബ്​ തിരോധാനം: കേസ്​ അവസാനിപ്പിച്ചതിനെതിരെ മാതാവിന് ഹരജി നൽകാം

text_fields
bookmark_border
najeeb
cancel

ന്യൂ​ഡ​ൽ​ഹി: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു സ​ർ​വ​ക​ലാ​ശാ​ല (ജെ.​എ​ൻ.​യു) വി​ദ്യാ​ർ​ഥി ന​ജീ​ബ്​ അ​ഹ്​​മ​ദി​നെ കാ​ണാ ​താ​യ കേ​സി​​െൻറ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച്​ സി.​ബി.​ഐ ന​ൽ​കി​യ റി​േ​പ്പാ​ർ​ട്ടി​െ​ന ചോ​ദ്യം​ചെ​യ്​​ ത്​ എ​തി​ർ​ഹ​ര​ജി ന​ൽ​കാ​ൻ മാ​താ​വി​ന്​ ഡ​ൽ​ഹി കോ​ട​തി അ​നു​മ​തി ന​ൽ​കി. ​കേ​സ്​ രേ​ഖ​ക​ൾ ന​ൽ​ക​ണ​മെ​ന്നും എ​തി​ർ​ഹ​ര​ജി​ക്ക്​ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നു​മു​ള്ള ന​ജീ​ബ്​ അ​ഹ്​​മ​ദി​​െൻറ മാ​താ​വ്​ ഫാ​ത്തി​മ ന​ഫീ​സി​​െൻറ ആ​വ​ശ്യ​ത്തെ സി.​ബി.​ഐ പ്രോ​സി​ക്യൂ​ട്ട​ർ ശ​ക്ത​മാ​യി എ​തി​ർ​ത്തെ​ങ്കി​ലും കോ​ട​തി ത​ള്ളി. കേ​സ്​ റ​ദ്ദാ​ക്കു​ക​യോ അ​വ​സാ​നി​പ്പി​ക്കു​ക​യോ ചെ​യ്​​താ​ൽ പ​രാ​തി​ക്കാ​ർ​ക്ക്​ ‘പ്രൊ​ട്ട​സ്​​റ്റ്​ പെ​റ്റീ​ഷ​ൻ’ ന​ൽ​കാ​ൻ നി​യ​മ​ത്തി​ൽ അ​വ​സ​ര​മു​ണ്ടെ​ന്ന്​ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

സി.​ബി.​ഐ ശേ​ഖ​രി​ച്ച സാ​ക്ഷി​മൊ​ഴി​ക​ള​ട​ക്കം രേ​ഖ​ക​ൾ ഫാ​ത്തി​മ ന​ഫീ​സി​​ന്​ ര​ണ്ടാ​ഴ്​​ച​ക്ക​കം ന​ൽ​ക​ണ​മെ​ന്ന്​ കോ​ട​തി വ്യ​ക്ത​മാ​ക്കി. രാ​ഷ്​​ട്രീ​യ സ​മ​ർ​ദ​ത്തി​നു വ​ഴ​ങ്ങി​യാ​ണ്​ കേ​സ്​ അ​വ​സാ​നി​പ്പി​ച്ച​തെ​ന്ന്​ ഫാ​ത്തി​മ ന​ഫീ​സ്​ ചൂ​ണ്ടി​ക്കാ​ട്ടി. എം.​എ​സ്.​സി ബ​യോ​ടെ​ക്​​നോ​ള​ജി വി​ദ്യാ​ർ​ഥി​യാ​യ ന​ജീ​ബ്​ അ​ഹ്​​മ​ദി​നെ 2016 ഒ​ക്​​ടോ​ബ​ർ 15നാ​ണ്​ കാ​ണാ​താ​യ​ത്. സം​ഭ​വ​ത്തി​നു​പി​ന്നി​ൽ വ​ൻ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നാ​ണ്​ ആ​രോ​പ​ണം. എ.​ബി.​വി.​പി പ്ര​വ​ർ​ത്ത​ക​രു​ടെ മ​ർ​ദ​ന​മേ​റ്റ ശേ​ഷം ന​ജീ​ബ്​ അ​ഹ്​​മ​ദി​നെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.


Show Full Article
TAGS:Najeeb missing case delhi court india news malayalam news 
News Summary - Najeeb Missing Case Delhi Court -India News
Next Story