നജീബ് അഹമ്മദ് കേസ്: അന്വേഷണ ഏജൻസികൾക്ക് അശ്രദ്ധയെന്ന് മാതാവ്
text_fieldsന്യൂഡൽഹി: ജവഹര്‍ലാല്‍ നെഹ്റു സർവകലാശാല (ജെ.എൻ.യു) വിദ്യാര്‍ഥി നജീബ് അഹമ്മദിനെ ഒമ്പത് കൊല്ലം മുമ്പ് കാണാതായ സംഭവത്തിൽ സി.ബി.ഐയും ഡൽഹി പൊലീസും അശ്രദ്ധ കാണിച്ചുവെന്ന് മാതാവ് ഫാത്തിമ നഫീസ്. കേസിൽ, നീതിക്കായി സുപ്രീംകോടതിയെ സമീപിക്കേണ്ടി വന്നാൽ അതും ചെയ്യുമെന്നും അവസാന ശ്വാസം വരെ പോരാടുമെന്നും അവർ സമൂഹ മാധ്യമത്തിൽ കുറിച്ചു.
എല്ലാ സാധ്യതകളും തീർന്നെന്ന് പറഞ്ഞാണ് ഡൽഹി കോടതി തിങ്കളാഴ്ച കേസ് അവസാനിപ്പിക്കാൻ സി.ബി.ഐക്ക് അനുമതി നൽകിയത്. ‘തന്റെ പോരാട്ടം മകനുവേണ്ടി മാത്രമല്ല, മക്കൾക്ക് നീതി തേടുന്ന അമ്മമാർക്കും വേണ്ടിയാണ്. അന്വേഷണ ഏജൻസികൾ ആദ്യ ദിവസം കാണിച്ച അശ്രദ്ധയാണ് കേസ് ഈ വിധത്തിലേക്ക് നയിച്ചത്’. -നഫീസ് കുറിച്ചു.
എം.എസ്സി ബയോടെക്നോളജി വിദ്യാര്‍ഥി നജീബിനെ എ.ബി.വി.പി പ്രവര്‍ത്തകരുമായുള്ള തര്‍ക്കത്തിനുശേഷമാണ് കോളജ് ഹോസ്റ്റലില്‍നിന്ന് കാണാതായത്. അതിനുശേഷം നജീബ് ഓട്ടോയില്‍ പോകുന്നത് കണ്ടതായി ഹോസ്റ്റല്‍ വാര്ഡന് സ്ഥിരീകരിച്ചിരുന്നു. ഡല്‍ഹി പൊലീസില്‍ നിന്നാണ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

