ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കിയ 'മോദി@20: ഡ്രീംസ് മീറ്റിംഗ് ഡെലിവറി' എന്ന പുസ്തകം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രകാശനം ചെയ്തു.
നരേന്ദ്രമോദി പ്രതിഭാസമാണെന്നും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ളതാണെന്ന് അദ്ദേഹം ലോകത്തിന് കാണിച്ചുകൊടുത്തു എന്നും പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കൂടാതെ ജനപ്രിയനായ നേതാവിന്‍റെ 20 വർഷത്തെ യാത്രയെ വളരെ സൂക്ഷമവും ശക്തവുമായി അവതരിപ്പിച്ച എഴുത്തുകാരെയും നായിഡു അഭിനന്ദിച്ചു.
13 വർഷം ഗുജറാത്തിലെ മുഖ്യമന്ത്രിയായും കഴിഞ്ഞ എട്ടുവർഷമായി രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായും 20 വർഷം കൊണ്ട് ആധുനിക ഇന്ത്യയുടെ ചരിത്രത്തിൽ നരേന്ദ്രമോദി വിശിഷ്ടമായ സ്ഥാനം നേടിയെടുത്തു എന്നും ഉപരാഷ്ട്രപതി പറഞ്ഞു.