Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആന്ധ്ര തെരഞ്ഞെടുപ്പ് നേരത്തേയുണ്ടാകുമെന്ന് ചന്ദ്രബാബു നായിഡു
text_fieldsbookmark_border
വിജയവാഡ: രാഷ്ട്രീയവൃത്തങ്ങളിൽ അമ്പരപ്പുണ്ടാക്കി ആന്ധ്രയിൽ തെരഞ്ഞെടുപ്പ് നേരത്തേയുണ്ടാകുമെന്ന സൂചനയുമായി മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. ഏതുസമയവും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ തയാറായിരിക്കണമെന്ന് തെലുഗുദേശം സംസ്ഥാന കോഒാഡിനേഷൻ കമ്മിറ്റി യോഗത്തിൽ നായിഡു പറഞ്ഞു. പാർട്ടിയുടെ വോട്ട് ബാങ്ക് 16 ശതമാനം ഉയർന്നതായും പ്രതിപക്ഷമായ വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയുടെ വോട്ട് വിഹിതം 13 ശതമാനം കുറഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. കോൺഗ്രസിെൻറ വോട്ടുവിഹിതം ഒരു ശതമാനം മാത്രമാണ്. എന്നാൽ, ബി.ജെ.പിയുടെ വോട്ടുവിഹിതത്തെ കുറിച്ച് നായിഡു ഒന്നും പറഞ്ഞില്ല. എൻ.ഡി.എ ഘടകകക്ഷിയായ ടി.ഡി.പി ഒറ്റക്ക് മത്സരിക്കുമെന്ന സൂചനയാണിതെന്ന് വിലയിരുത്തപ്പെടുന്നു. ഇനിമുതൽ കൂടുതൽ സമയം പാർട്ടി കാര്യങ്ങൾക്ക് ചെലവിടുമെന്ന് പറഞ്ഞ നായിഡു, എല്ലാ നേതാക്കളും അതുപോലെ ചെയ്യണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
