Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാഗ്പൂരിൽ യുവതിക്ക് നേരെ ക്രൂരമായ ബലാത്സംഗം; സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് കയറ്റി

text_fields
bookmark_border
no-rape-051219.jpg
cancel

നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ 19കാരിയായ യുവതിക്ക് നേരെ ക്രൂരമായ ബലാത്സംഗം. പ്രതി 52 കാരനായ യോഗിലാൽ റഹാങ്‌ഡേലിനെ അറസ്റ്റ് ചെയ്തു.

ജനുവരി 21നാണ് ആക്രമണം നടന്നത്. പ്രതി സ്പിന്നിംഗ് മില്ലിൽ സൂപ്പർവൈസറായി ജോലി ചെയ്തിരുന്നതായി നാഗ്പൂർ പോലീസ് പറഞ്ഞു. വാടകമുറിയിൽ സഹോദരൻ, പ്രതി, മറ്റൊരു സ്ത്രീ എന്നിവരോടൊപ്പമാണ് യുവതി താമസിച്ചിരുന്നത്. ആക്രമണം നടക്കുമ്പോൾ യുവതിയുടെ സഹോദരനും സ്ത്രീയും ജോലിക്കായി ജനുവരി 21ന് ഗ്രാമത്തിലേക്ക് പോയതായി ഇൻസ്പെക്ടർ സുനിൽ ചവാൻ പറഞ്ഞു.

വീട്ടിൽ തനിച്ചായിരുന്ന യുവതിയെ രാത്രിയിൽ രാഹാങ്‌ഡേൽ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. എതിർത്തപ്പോൾ യുവതി വായിൽ തുണി തിരുകി. അബോധാവസ്ഥയിലായ യുവതിയെ പ്രതി ബലാത്സംഗം ചെയ്യുകയും സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് വടി കയറ്റുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. മൂന്ന് ദിവസത്തിന് ശേഷമാണ് ആക്രമണം യുവതി സഹോദരനോട് വെളിപ്പെടുത്തുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nagpur Teen Choked, Raped In Unconscious State, Iron Rod Inserted In Privates: Police
Next Story