മതംമാറ്റം ആരോപിച്ച് മലയാളി ക്രൈസ്തവ പുരോഹിതനും ഭാര്യയുമടക്കം ആറുപേർ അറസ്റ്റിൽ
text_fieldsനാഗ്പൂർ: മതംമാറ്റം ആരോപിച്ച് മലയാളി ക്രൈസ്തവ പുരോഹിതനും ഭാര്യയുമടക്കം ആറുപേരെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. സി.എസ്.ഐ നാഗ്പൂർ മിഷനിലെ ഫാ. സുധീർ, ഭാര്യ ജാസ്മിൻ, പ്രദേശവാസികളായ മറ്റുനാലുപേർ എന്നിവരാണ് അറസ്റ്റിലായത്. മഹാരാഷ്ട്ര നാഗ്പൂരിലെ ഷിംഗോഡിയിലാണ് സംഭവം.
ഇന്നലെ രാത്രി എട്ടുമണിയോടെ പ്രദേശത്തെ ഒരുവീട്ടിൽ ക്രിസ്മസ് പ്രാർഥന യോഗം നടക്കുന്നതിനിടെയാണ് പൊലീസ് എത്തി ഇവരെ കസ്റ്റഡിയിൽ എടുത്തത്. തിരുവനന്തപുരം അമരവിള സ്വദേശിയാണ് ഫാ. സുധീർ.
നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് സി.എസ്.ഐ ദക്ഷിണ മേഖല മഹായിടവക അറിയിച്ചു. സംഘ്പരിവാർ സംഘടനയായ വിശ്വ ഹിന്ദുപരിഷത്തിന്റെ (വി.എച്ച്.പി) യുവജന വിഭാഗമായ ബജ്റംഗ്ദൾ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് നടപടി എന്നാണ് സൂചന. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഫാ. സുധീറിനെയും സംഘത്തെയും അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

