നാഗർകോവിൽ സ്വദേശി ലോഡ്ജിൽ മരിച്ചനിലയിൽ
text_fieldsമുഹമ്മദ് ഹനീഫ
ബംഗളൂരു: മജസ്റ്റിക്കിൽ സ്ഥിരതാമസക്കാരനായ നാഗർകോവിൽ സ്വദേശി മുഹമ്മദ് ഹനീഫയെ (60) ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി. വിവരം പൊലീസിനെ അറിയിച്ചെങ്കിലും തൽസമയം ബന്ധുക്കൾക്ക് എത്താൻ സാധിക്കാത്തതിനെ തുടർന്ന് മൃതദേഹം പുറത്തെടുക്കാൻ അനുവദിച്ചിരുന്നില്ല.
പിന്നീട് ബാംഗ്ലൂർ ആൾ ഇന്ത്യ കെ.എം.സി.സി പ്രവർത്തകർ പൊലീസ് ഉന്നതാധികാരികളുമായി സംസാരിച്ച് മൃതദേഹം എ.ഐ കെ.എം.സി.സിയുടെ ഉത്തരവാദിത്വത്തിൽ ഏറ്റെടുക്കുകയും വിക്ടോറിയ ഹോസ്പിറ്റലിൽ പോസ്റ്റ്മോർട്ടത്തിന് എത്തിക്കുകയും ചെയ്തു. ബന്ധുക്കൾ എത്തിയതോടെ ശിഹാബ് തങ്ങൾ സെന്ററിന്റെ ആംബുലൻസിൽ മൃതദേഹം നാട്ടിൽ എത്തിച്ചു. ഭാര്യ: അജീന. മക്കൾ: അൻസം, ഹിഷാം.

