You are here

ഇ​ന്ത്യ​യി​ൽ ല​യി​ക്കി​ല്ല; ഭ​ര​ണ​ഘ​ട​ന  അം​ഗീ​ക​രി​ക്കി​ല്ല –നാ​ഗാ സം​ഘ​ട​ന

  • ര​ണ്ട്​ അ​സ്​​തി​ത്വ​ങ്ങ​ളാ​യി നി​ന്ന്​​ പ​ര​സ്​​പ​ര സ​ഹ​ക​ര​ണ​മാ​കാം എ​ന്നും സം​ഘ​ട​ന

22:30 PM
12/09/2019
ncdim-im

കൊ​ഹി​മ: ഇ​ന്ത്യ​യു​മാ​യി ല​യി​ക്കാ​നോ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന അം​ഗീ​ക​രി​ക്കാ​നോ നാ​ഗാ സ​മൂ​ഹം ത​യാ​റ​ല്ലെ​ന്ന്​ നാ​ഷ​ന​ൽ സോ​ഷ്യ​ലി​സ്​​റ്റ്​ കൗ​ൺ​സി​ൽ ഓ​ഫ്​ നാ​ഗാ​ലാ​ൻ​ഡ്​ - ഇ​സാ​ക്​-​മു​യ്​​വ(​എ​ൻ.​എ​സ്.​സി.​എ​ൻ-​ഐ.​എം). അ​തേ​സ​മ​യം, ര​ണ്ട്​ അ​സ്​​തി​ത്വ​ങ്ങ​ളാ​യി നി​ന്നു​​ പ​ര​സ്​​പ​ര സ​ഹ​ക​ര​ണ​മാ​കാം എ​ന്നും സം​ഘ​ട​ന പ​ത്ര​പ്ര​സ്​​താ​വ​ന​യി​ൽ വ്യ​ക്​​ത​മാ​ക്കി. 
ഇ​ന്തോ-​നാ​ഗാ രാ​ഷ്​​ട്രീ​യ പ്ര​ശ്​​ന​ പ​രി​ഹാ​ര​ത്തി​നാ​യു​ള്ള അ​വ​സ​രം വി​നി​യോ​ഗി​ക്കാ​ൻ നാ​ഗാ സ​മൂ​ഹം ത​യാ​റാ​ക​ണ​മെ​ന്നും അ​തി​നു​ള്ള എ​ല്ലാ വ​ഴി​ക​ളും തേ​ട​ണ​മെ​ന്നും കൗ​ൺ​സി​ൽ ആ​ഹ്വാ​നം​ചെ​ചെ​യ്​​ത​താ​യും നാ​ഗാ​ലാ​ൻ​ഡി​ലെ മൊ​റു​ങ്​ എ​ക്​​സ്​​പ്ര​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. 

‘‘നാ​ഗ​ക​ൾ ഇ​ന്ത്യ​ൻ യൂ​നി​യ​നി​ൽ ല​യി​ക്കി​ല്ല. നാ​ഗ​ക​ൾ എ​ന്ന​ത്​ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട   ഒ​രു വി​ഭാ​ഗ​മാ​ണ്. നാ​ഗ​ക​ൾ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന അം​ഗീ​ക​രി​ക്കി​ല്ല. എ​ങ്കി​ലും പ്രാ​പ്​​തി​ക്ക​നു​സ​രി​ച്ച്​ നാ​ഗ​ക​ളും ഇ​ന്ത്യ​യും ത​മ്മി​ൽ പ​ര​മാ​ധി​കാ​രം പ​ങ്കു​വെ​ക്കും’’ - എ​ൻ.​എ​സ്.​സി.​എ​ൻ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​യു​ന്നു.ഈ ​അ​വ​സ​രം വി​നി​യോ​ഗി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ, സ​മ​യ​വും ഊ​ർ​ജ​വും ധ​ന​വു​മെ​ല്ലാം  പാ​ഴാ​വു​ന്ന ഒ​രു വ​ലി​യ ന​ഷ്​​ട​മാ​യി​രി​ക്കും  ഇ​രു വി​ഭാ​ഗ​ത്തി​നും സം​ഭ​വി​ക്കു​ക​യെ​ന്നും സ​ർ​ക്കാ​റു​മാ​യു​ള്ള സ​മാ​ധാ​ന ച​ർ​ച്ച​യെ പ​രാ​മ​ർ​ശി​ച്ച്​ എ​ൻ.​എ​സ്.​സി.​എ​ൻ ബു​ധ​നാ​ഴ്​​ച പ​റ​ഞ്ഞു. എ​ല്ലാ നാ​ഗാ​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും പ്ര​ശ്​​ന​ങ്ങ​ളെ​യും പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​ത്​​ ത​ങ്ങ​ളാ​യ​തി​നാ​ലാ​ണ്​ ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ ത​ങ്ങ​ളു​മാ​യി സം​ഭാ​ഷ​ണം ന​ട​ത്തു​ന്ന​തെ​ന്നും സം​ഘ​ട​ന കൂ​ട്ടി​ച്ചേ​ർ​ത്തു. 

1997ൽ ​എ​ൻ.​എ​സ്.​സി എ​ന്നു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ഒ​പ്പു​വെ​ച്ചി​രു​ന്നു. 2015 ൽ ​ഇ​രു വി​ഭാ​ഗ​വും ത​മ്മി​ൽ പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​നാ​യി ച​ർ​ച്ച​ക​ളും ആ​രം​ഭി​ച്ചു. ഇ​തി​നി​ടെ, 2018ൽ ​അ​സം റൈ​ഫി​ൾ​സി​​​െൻറ​യും ക​ര​സേ​ന​യു​ടെ​യും സം​യു​ക്​​ത ഓ​പ​റേ​ഷ​നി​ൽ അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ലെ മൊ​ദോ​ങ്​​സ ഗ്രാ​മ​ത്തി​ലെ എ​ൻ.​എ​സ്.​സി.​എ​ൻ ക്യാ​മ്പു​ക​ൾ ത​ക​ർ​ത്ത സം​ഭ​വം ഉ​ണ്ടാ​യി. 

ഇ​ന്ത്യ​ക്കു​ള്ളി​ൽ പ്ര​ത്യേ​ക പ​ദ​വി​യോ​ടെ നി​ല​കൊ​ള്ളാ​ൻ ത​യാ​റാ​ണെ​ന്ന്​ റെ​ബ​ലു​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​​ അ​വ​രു​മാ​യി ക​രാ​റി​ലെ​ത്തി​യ​തെ​ന്ന്, ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ൽ കേ​ന്ദ്ര  സ​ർ​ക്കാ​ർ ഇ​തു സം​ബ​ന്ധി​ച്ച പാ​ർ​ല​മ​​െൻറ​റി സ​മി​തി​യെ അ​റി​യി​ച്ചി​രു​ന്നു. ‘‘ഇ​ന്ത്യ​യി​ലി​ല്ലാ​തെ ഇ​ന്ത്യ​ക്കൊ​പ്പം’’ എ​ന്ന മു​ൻ നി​ല​പാ​ടി​ൽ നി​ന്ന്​ നാ​ഗാ​സം​ഘ​ട​ന മാ​റി​യ​തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ട​തെ​ന്ന്, നാ​ഗാ​സ​മൂ​ഹ​വു​മാ​യു​ള്ള ച​ർ​ച്ച​ക്ക്​ നി​യോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്ന മ​ധ്യ​സ്​​ഥ​ൻ ആ​ർ.​എ​ൻ. ര​വി  പ​റ​ഞ്ഞി​രു​ന്നു. 

പോരാട്ടം നിർത്താതെ നാഗകൾ
ബ്രി​ട്ടീ​ഷ് കൊ​ളോ​ണി​യ​ൽ ഭ​ര​ണ​ത്തി​ൽ​നി​ന്ന് 1947ൽ ​ഇ​ന്ത്യ സ്വാ​ത​ന്ത്ര്യം നേ​ടി​യ​തു മു​ത​ൽ രാ​ജ്യ​ത്തി​​െൻറ വ​ട​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ മി​ക്ക സം​സ്​​ഥാ​ന​ങ്ങ​ളി​ലു​മാ​യി പ​ട​ർ​ന്നു ക​ഴി​യു​ന്ന നാ​ഗ വം​ശ​ജ​ർ ഇ​ന്ത്യ​ക്കെ​തി​രെ സാ​യു​ധ പോ​രാ​ട്ട​ത്തി​ലാ​ണ്. നാ​ഗാ​ല​ൻ​ഡി​ന്​ പു​റ​മെ അ​സം, മ​ണി​പ്പൂ​ർ, അ​രു​ണാ​ച​ൽ പ്ര​ദേ​ശ്​ തു​ട​ങ്ങി വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ എ​ല്ലാ  നാ​ഗ വം​ശ​ജ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി ത​ങ്ങ​ളു​ടെ വേ​റി​ട്ട സം​സ്​​കാ​രം, പാ​ര​മ്പ​ര്യം എ​ന്നി​വ​യു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി സ്വ​ന്തം പ​താ​ക​യും സ്വ​ത​ന്ത്ര ഭ​ര​ണ​ഘ​ട​ന​യു​മു​ള്ള  ഒ​രു പ​ര​മാ​ധി​കാ​ര സ്വ​ത​ന്ത്ര വി​ശാ​ല നാ​ഗാ​ല​ൻ​ഡ്​​ സ്​​ഥാ​പി​ക്കു​ക​യാ​ണ്​ അ​വ​രു​ടെ ല​ക്ഷ്യം. ഇ​ന്ന് ലോ​ക​ത്തെ നീ​ണ്ടു​നി​ൽ​ക്കു​ന്ന​തും അ​റി​യ​പ്പെ​ടു​ന്ന​തു​മാ​യ സാ​യു​ധ സം​ഘ​ട്ട​ന​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. മു​ൻ​കാ​ല​ങ്ങ​ളി​ൽ പ​രി​ഹാ​രം  ല​ക്ഷ്യ​മി​ട്ട്​ കേ​ന്ദ്ര​സ​ർ​ക്കാ​റി​​െൻറ ഭാ​ഗ​ത്തു​നി​ന്നും ഏ​റെ   ശ്ര​മ​ങ്ങ​ൾ ന​ട​ന്നെ​ങ്കി​ലും ഇ​തു​വ​രെ പൂ​ർ​ണ​വി​ജ​യം ക​ണ്ടി​ല്ല.

Loading...
COMMENTS