Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാ​ഗ​ലാ​ൻ​റ്​: റി​യോ...

നാ​ഗ​ലാ​ൻ​റ്​: റി​യോ നാളെ അധികാരമേൽക്കും

text_fields
bookmark_border
നാ​ഗ​ലാ​ൻ​റ്​: റി​യോ നാളെ അധികാരമേൽക്കും
cancel

കൊ​ഹി​മ: തെ​ര​ഞ്ഞെ​ടു​പ്പി​നെ തു​ട​ർ​ന്ന്​ അ​നി​ശ്ചി​ത​ത്വം നി​ല​നി​ന്ന നാ​ഗാ​ലാ​ൻ​ഡി​ൽ മു​ഖ്യ​മ​ന്ത്രി​യും നാ​ഗ പീ​പ്​​ൾ​സ്​ ഫ്ര​ണ്ട്​ (എ​ൻ.​പി.​എ​ഫ്) നേ​താ​വു​മാ​യ ടി.​ആ​ർ. സെ​ലി​യാ​ങ്​ ചൊ​വ്വാ​ഴ്​​ച രാ​ജി ന​ൽ​കി. ബി.​ജെ.​പി​യും നാ​ഷ​ന​ലി​സ്​​റ്റ്​ ഡെ​മോ​ക്രാ​റ്റി​ക്​ ​േ​പ്രാ​ഗ്ര​സി​വ്​ ഫ്ര​ണ്ടും (എ​ൻ.​ഡി.​പി.​പി) ​പു​തി​യ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്കും. എ​ൻ.​ഡി.​പി.​പി​യു​ടെ മു​തി​ർ​ന്ന നേ​താ​വ്​ നെ​യ്​​ഫ്യൂ റി​യോ മു​ഖ്യ​മ​ന്ത്രി​യാ​കും. മു​ൻ മു​ഖ്യ​മ​ന്ത്രി​യാ​ണ്​ ഇ​ദ്ദേ​ഹം. ഇൗ ​മാ​സം​ എ​ട്ടി​നാ​ണ്​  സ​ത്യ​പ്ര​തി​ജ്ഞ. സം​സ്​​ഥാ​ന​ത്തി​​​െൻറ ക്ഷേ​മം ല​ക്ഷ്യ​മാ​ക്കി ക്രി​യാ​ത്മ​ക പ്ര​തി​പ​ക്ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​െ​മ​ന്ന്​ സെ​ലി​യാ​ങ്​ വാ​ർ​ത്ത​ലേ​ഖ​ക​രോ​ട്​ പ​റ​ഞ്ഞു. സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷം അ​വ​കാ​ശ​പ്പെ​ട്ട്​  സെ​ലി​യാ​ങ് നേ​ര​ത്തേ ഗ​വ​ർ​ണ​റെ ക​ണ്ടി​രു​ന്നു. 60 ​അം​ഗ സ​ഭ​യി​ൽ എ​ൻ.​പി.​എ​ഫി​ന്​ 27 അം​ഗ​ങ്ങ​ളു​ണ്ട്.  

15 വ​ർ​ഷ​മാ​യി എ​ൻ.​പി.​എ​ഫു​മാ​യി തു​ട​രു​ന്ന സ​ഖ്യം അ​വ​സാ​നി​പ്പി​ച്ച​താ​യി ക​ഴി​ഞ്ഞ ദി​വ​സം ബി.​ജെ.​പി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കേ​ന്ദ്ര മ​ന്ത്രി ജ​ഗ​ത്​ പ്ര​കാ​ശ്​ ന​ദ്ദ, ബി.​ജെ.​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ൺ സി​ങ്, സം​സ്​​ഥാ​ന ബി.​ജെ.​പി പ്ര​സി​ഡ​ൻ​റ്​ വി​സാ​സൊ​ലി ലു​ങ്ങു എ​ന്നി​വ​ർ ഗ​വ​ർ​ണ​ർ പി.​ബി. ആ​ചാ​ര്യ​യെ ക​ണ്ട്​ റി​യോ​യെ പി​ന്തു​ണ​ക്കു​ന്ന 12 ബി.​െ​ജ.​പി എം.​എ​ൽ.​എ​മാ​രു​ടെ ക​ത്ത്​ കൈ​മാ​റി. ഇ​തോ​ടെ​യാ​ണ്​ ഗ​വ​ർ​ണ​ർ റി​യോ​യെ മു​ഖ്യ​മ​ന്ത്രി​യാ​യി നി​യോ​ഗി​ച്ച​ത്. നാ​ഷ​ന​ൽ പീ​പ്​​​ൾ​സ്​ ഫ്ര​ണ്ടി​​​െൻറ പി​ന്തു​ണ​യും പു​തി​യ സ​ർ​ക്കാ​റി​നു​ണ്ട്​. എ​ൻ.​പി.​എ​ഫ്​ 27, ബി.​ജെ.​പി​ 12, സ​ഖ്യ​ക​ക്ഷി​യാ​യ എ​ൻ.​ഡി.​പി.​പി 17, നാ​ഷ​ന​ൽ പീ​പ്​​ൾ​സ്​ ഫ്ര​ണ്ട്​ ര​ണ്ട്, ജെ.​ഡി.​യു ഒ​ന്ന്, സ്വ​ത​ന്ത്ര​ൻ ഒ​ന്ന്​ എ​ന്നി​ങ്ങ​െ​ന​യാ​ണ്​ അ​റു​പ​തം​ഗ സ​ഭ​യി​ലെ ക​ക്ഷി​നി​ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nagalandmalayalam newsNeiphiu Rio
News Summary - Nagaland: Riyo In Power tomorrow - India News
Next Story