നാഗലാൻഡ് തെരഞ്ഞടുപ്പ്: നാല് പോളിങ് സ്റ്റേഷനുകളിൽ വീണ്ടും വോട്ടെടുപ്പ്
text_fieldsകൊഹിമ: നാഗാലാൻഡിൽ നാലു പോളിങ് സ്റ്റേഷനുകളിൽ ബുധനാഴ്ച വീണ്ടും വോട്ടെടുപ്പ് ആരംഭിച്ചതായി അധികൃതർ അറിയിച്ചു. സുൻഹിബോട്ടോ നിയോജകമണ്ഡലത്തിലെ ന്യൂകോളനി, സാനിസിലെ പാങ്തി വി, ടിസിറ്റിലെ ജബോക്ക, തോനോക്നുവിലെ പാത്സോ ഈസ്റ്റ് വിങ് എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം നാലിന് അവസാനിക്കും.
നാല് പോളിങ് സ്റ്റേഷനുകളിൽ ബുധനാഴ്ച റീപോളിങ് നടത്തുമെന്ന് കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചത്. എന്നാൽ ഇതിന്‍റെ കാരണം വ്യക്തമാക്കിയിട്ടില്ല.
തിങ്കളാഴ്ചയാണ് നാഗാലാൻഡിൽ 59 നിയമസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. നാഗാലാൻഡിലുടനീളം 2,291 പോളിങ് സ്റ്റേഷനുകളായിരുന്നു ഉണ്ടായിരുന്നത്.
ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കമീഷൻ തിങ്കളാഴ്ച നാല് പോളിങ് സ്റ്റേഷനുകളിൽ നടന്ന വോട്ടിങ് അസാധുവായി പ്രഖ്യാപിച്ചതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അണ്ടർ സെക്രട്ടറി സുരേന്ദർ സിങ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

