Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാഗാലാൻഡ്​...

നാഗാലാൻഡ്​ വെടിവെപ്പിനെ അപലപിച്ച്​ സുരക്ഷാ സേന​; പ്രത്യേക സംഘം അന്വേഷിക്കും

text_fields
bookmark_border
നാഗാലാൻഡ്​ വെടിവെപ്പിനെ അപലപിച്ച്​ സുരക്ഷാ സേന​; പ്രത്യേക സംഘം അന്വേഷിക്കും
cancel

ന്യൂഡൽഹി: നാഗലാൻഡിൽ ഗ്രാമീണർക്ക്​ നേരെയുണ്ടായ വെടിവെപ്പിനെ അപലപിച്ച്​ സുരക്ഷാ സേന​. സംഭവത്തെ കുറിച്ച്​ പ്രത്യേക ട്രിബ്യൂണൽ അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്​തമായ നടപടിയുണ്ടാവുമെന്നും സുരക്ഷാസേന​ വ്യക്​തമാക്കി.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്​ ഏറ്റുമുട്ടൽ നടത്തിയത്​. സുരക്ഷാസേനയിലെ ചില അംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്​. ആക്രമണത്തെ ശക്​തമായി അപലപിക്കുന്നു​. തിരു, മോൺ ജില്ലകളിൽ സംഘർഷമുണ്ടാവുമെന്ന്​ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പുണ്ടായിരുന്നുവെന്നും സൈന്യം വ്യക്​തമാക്കി.

നാഗാലാൻഡിൽ ഗ്രാമീണർക്ക്​ നേരെ സുക്ഷാസേന നടത്തിയ വെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. ഒരു സൈനികനും വെടിവെപ്പിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്​. മോൺ ജില്ലയിലെ ഓട്ടിങ്​ ഗ്രാമത്തിലാണ്​ സംഭവം. രണ്ട്​ ഗ്രാമീണർക്ക് പരിക്കേറ്റു​​. ശനിയാഴ്ച വൈകീട്ടാണ്​ വെടിവെപ്പുണ്ടായത്​.

തീവ്രവാദികളെന്ന്​ തെറ്റിദ്ധരിച്ചാണ്​ ട്രക്കിൽ സഞ്ചരിച്ചിരുന്ന ഗ്രാമീണർക്കെതിരെ വെടിയുതിർത്തതാണ്​ റിപ്പോർട്ട്​. കൽക്കരി ഖനിയിൽ നിന്ന്​ ജോലി കഴിഞ്ഞ്​ മടങ്ങുകയായിരുന്ന ഗ്രാമീണർക്ക്​ നേരെയാണ്​ വെടിവെപ്പുണ്ടായത്​. മോൺ ജില്ല മജിസ്​ട്രേറ്റ്​, എസ്​.പി, മറ്റ്​ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരൊന്നും വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nagaland firing
News Summary - Nagaland civilian deaths: Army regrets loss of lives, court of inquiry ordered
Next Story