ഏകസിവിൽ കോഡിനെതിരെ പ്രമേയം പാസാക്കി നാഗാലാൻഡ് നിയമസഭ
text_fieldsകൊഹിമ: ഏകസിവിൽ കോഡിനെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കി നാഗാലാൻഡ് നിയമസഭ. ഏകസിവിൽ കോഡ് കൊണ്ടുവന്നാൽ സംസ്ഥാനത്തിന് ഇളവ് നൽകണമെന്ന് നാഗാലാൻഡ് ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ ഭാഗമായായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാറാണ് പ്രമേയം പാസാക്കിയത്.
വിവാഹം, വിവാഹമോചനം, സംരക്ഷണം, രക്ഷാകർതൃത്വം, ദത്തെടുക്കൽ, പരിപാലനം, പിന്തുടർച്ചാവകാശം, അനന്തരാവകാശം തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങളിൽ ഒരൊറ്റ നിയമം എന്നതാണ് ഏകസിവിൽ കോഡിന്‍റെ പ്രത്യക്ഷമായ ലക്ഷ്യം. ഇത് നാഗാ ആചാര നിയമങ്ങൾക്കും സാമൂഹികവും മതപരവുമായ ആചാരങ്ങൾക്കും ഭീഷണിയാകുമെന്ന് എന്ന് പ്രമേയം പ്രസ്താവിച്ചു .
ഈ വർഷം ജൂണിൽ ഏകസിവിൽ കോഡുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ക്ഷണിച്ച 22ാമത് ലോ കമ്മീഷനോട് സ്വതന്ത്ര കാലഘട്ടം മുതലുള്ള നാഗാലാൻഡിന്റെ തനതായ ചരിത്രത്തിന്റെ അടിസ്ഥാനത്തിൽ നാഗാലാൻഡ് സർക്കാർ നേരത്തെ എതിർപ്പ് അറിയിച്ചിരുന്നുവെന്ന് പ്രമേയത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

