നാഗാലാൻഡ് തെരഞ്ഞെടുപ്പ്; എൻ.ഡി.പി.പിയുമായി സഖ്യത്തിനൊരുങ്ങി ബി.ജെ.പി
text_fieldsകൊഹിമ: ഇൗ മാസം 27ന് നടക്കുന്ന നാഗാലാൻഡ് നിയമസഭ െതരഞ്ഞെടുപ്പിന് പുതുതായി ആരംഭിച്ച നാഷനൽ ഡെമോക്രാറ്റിക് പീപ്ൾസ് പാർട്ടിയുമായി (എൻ.ഡി.പി.പി) സഖ്യത്തിനൊരുങ്ങി ബി.ജെ.പി. ഇതോടെ, 15 വർഷമായി തുടരുന്ന നാഗാ പീപ്ൾ ഫ്രണ്ടുമായുള്ള ബി.ജെ.പിയുടെ സഖ്യത്തിന് വിരാമമായി.
മുൻ മുഖ്യമന്ത്രി നെയ്ഫ്യു റിയോയാണ് എൻ.ഡി.പി.പിയെ നയിക്കുന്നത്. സഖ്യം സംബന്ധിച്ച് ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും നെയ്ഫ്യു റിയോയായും ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായെന്ന് ബി.ജെ.പി നാഗാലാൻഡ് പ്രസിഡൻറും സംസ്ഥാന മീഡിയ സെൽ കൺവീനറുമായ കെ. ജെയിംസ് വിസോ പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ ആദിവാസി വിഭാഗങ്ങളുടെയും മറ്റ് വിഭാഗക്കാരുടെയും ആവശ്യങ്ങൾ അംഗീകരിക്കാതെ െതരഞ്ഞെടുപ്പിൽ പങ്കെടുക്കില്ലെന്ന് നിലവിലെ ഭരണകക്ഷിയായ നാഗാ പീപ്ൾ ഫ്രണ്ടടക്കം 11 പാർട്ടികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
