Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹ മോചനം; ആദ്യമായി മൗനം വെടിഞ്ഞ് നടൻ നാഗചൈതന്യ

text_fields
bookmark_border
വിവാഹ മോചനം; ആദ്യമായി മൗനം വെടിഞ്ഞ് നടൻ നാഗചൈതന്യ
cancel

താരദമ്പതികളായ സാമന്തയുടെയും നാ​ഗചൈതന്യയുടെയും വിവാഹമോചനം നടക്കുന്നത് കഴിഞ്ഞ വർഷമാണ്. കേവലം നാലുവർഷം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് ഇരുവരും മാധ്യമങ്ങളോട് കാര്യമായി പ്രതികരിച്ചിരുന്നില്ല.

എന്നാൽ, ഇപ്പോൾ ആദ്യമായി വിവാഹമോചനത്തോട് പ്രതികരിച്ചിരിക്കുകയാണ് നാ​ഗചൈതന്യ. ആ സമയത്ത് എടുത്ത ഏറ്റവും മികച്ച പരിഹാരമായിരുന്നു വിവാഹമോചനമെന്നാണ് നാ​ഗചൈതന്യ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. "അത് സാരമില്ല, ഞങ്ങൾ രണ്ടുപേരുടെയും വ്യക്തിപരമായ നന്മക്കുവേണ്ടി എടുത്ത തീരുമാനമായിരുന്നു അത്.

സാമന്ത സന്തോഷവതിയാണെങ്കിൽ ഞാനും സന്തോഷവാനാണ്. ആ സാഹചര്യത്തിൽ ഏറ്റവും നല്ല തീരുമാനമായിരുന്നു അത് " -നാ​ഗചൈതന്യ വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബർ രണ്ടിനാണ് സാമന്തയും നാ​ഗചൈതന്യയും വേർപിരിയുകയാണെന്ന കാര്യം സമൂഹ മാധ്യമങ്ങൾ വഴി അറിയിച്ചത്.

2018 ലായിരുന്നു ഇവരുടെ വിവാഹം. ജീവിത പങ്കാളികൾ എന്ന നിലയിൽ തങ്ങൾ വേർപിരിയുകയാണെന്നും ഏതാണ്ട് പത്ത് വർഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാർത്തയിൽ സ്ഥിരീകരണം അറിയിച്ച് താരങ്ങൾ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. വിവാഹ മോചനത്തിന് ശേഷം നടി സാമന്തക്കു നേരെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽനിന്ന് വ്യാപക അക്രമങ്ങൾ ഉണ്ടായിരുന്നു. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടി രംഗത്തെത്തിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Naga Chaitanya breaks silence on divorce with Samantha Ruth Prabhu: If she is happy, then I am happy
Next Story