Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വഭേദഗതി നിയമം...

പൗരത്വഭേദഗതി നിയമം സമയബന്ധിതമായി നടപ്പാക്കുമെന്ന്​ നഡ്ഡ

text_fields
bookmark_border
പൗരത്വഭേദഗതി നിയമം സമയബന്ധിതമായി നടപ്പാക്കുമെന്ന്​ നഡ്ഡ
cancel

ഗുവാഹതി: പൗരത്വഭേദഗതി നിയമം സമയബന്ധിതമായി നടപ്പാക്കുമെന്ന്​ ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ. അസമിൽ പാർട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിലെത്തിയാൽ തങ്ങൾ ​പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്ന്​ കോൺഗ്രസ്​ പറയുന്നത്​ അജ്ഞതകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രനിയമമാണിത്​. അതുകൊണ്ട്​ സംസ്​ഥാനത്തിന്​ പ്രത്യേകിച്ച്​ ഒന്നും ചെയ്യാനില്ല. ജനങ്ങളെ വിഡ്​ഢികളാക്കുകയാണ്​ കോൺഗ്രസ്​ -നഡ്ഡ കൂട്ടിച്ചേർത്തു.നഡ്ഡ ഇങ്ങനെ പറഞ്ഞെങ്കിലും, ബി.ജെ.പി പ്രകടനപത്രികയിൽ നിയമത്തെക്കുറിച്ച്​ പരാമർശമില്ലെന്ന്​ വാർത്ത ഏജൻസി റിപ്പോർട്ട്​ ചെയ്​തു.

യഥാർഥ ഇന്ത്യൻ പൗരൻമാരെ സംരക്ഷിക്കാനും അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാനുമായി ദേശീയ പൗരത്വ പട്ടികയിൽ വേണ്ട തിരുത്തലുകൾ വരുത്തുമെന്ന്​ ബി.ജെ.പി പ്രകടനപത്രിക പറയുന്നു. 'ആത്മനിർഭർ അസമി'നായി പത്തു പദ്ധതികളും പത്രികയിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NDANaddaimplementedCitizenship Amendment ActBJP
News Summary - Nadda said the Citizenship Amendment Act will be implemented in a timely
Next Story