രാജ്യത്തെ 20 ശതമാനം വീടുകളിലും വരുമാനം വർധിച്ചതായി നബാർഡിന്റെ ഗ്രാമീണ സർവേ; ജോലിയിലും വരുമാനത്തിലും വർധന
text_fieldsnabard
ന്യൂഡൽഹി: ഗ്രാമീണ മേഖയിൽ രാജ്യത്തെ 20 ശതമാനം വീടുകളിലും വരുമാനം വർധിച്ചതായി നബാർഡിന്റെ ഗ്രാമീണ സർവേ. ഇതിനെ ഗ്രാമീണ സാമ്പത്തിക മേഖലയിലെ മുന്നേറ്റമായാണ് സർവെ കാണുന്നത്. മാസവരുമാനത്തിലെ ശരാശരി വർധന 57.6 ശതമാനം വരെ വർധിച്ചതായി സർവേ പറയുന്നു.
ജോലിയിലും വരുമാനത്തിലും വർധന ഉണ്ടായിട്ടുണ്ട്. 74.7 ശതമാനം പേരും അടുത്ത വർഷം സാമ്പത്തിക നേട്ടം പ്രതീക്ഷിക്കുന്നുണ്ട്. 56.2 ശതമാനം കൂടുതൽ നല്ല ജോലി സാധ്യതയും പ്രതീക്ഷിക്കുന്നു. പകുതിയിലേറെ ശതമാനം ഗ്രാമീണരും അംഗീകൃത ധനകാര്യ സ്ഥാപനങ്ങളിൽ നിന്നാണ് വായ്പ എടുക്കുന്നതെന്നും സർവേ പറയുന്നു.
സാമ്പത്തിക വർധന, പ്രതീക്ഷകൾ തുടങ്ങിയവ ഗ്രാമീണ മേഖലയുടെ പ്രചോദനത്തെയാണ് കാണിക്കുന്നതെന്നും സർവെ പറയുന്നു. അടിസ്ഥാന സൗകര്യങ്ങളായ റോഡ്, വൈദ്യുതി, ജലം, വിദ്യാഭ്യാസം, ആരോഗ്യ മേഖല എന്നിവയിൽ വളരുന്ന സംതൃപ്തി, സർവേ പ്രതിഫലിപ്പിക്കുന്നു. ഗ്രാമീണ മേഖലയിൽ സാമ്പത്തിക സുസ്ഥിരതയും കണക്കാക്കുന്നു.
78.8 ശതമാനം കുടുംബങ്ങളും ഇപ്പോഴത്തെ വിലക്കയറ്റ നിരക്ക് 5 ശതമാനമോ അതിൽ താഴെയോ എന്ന് വിശ്വസിക്കുന്നതായി സർവേ പറയുന്നു. ഗ്രാമീണ മേഖലയിലെ ഉപഭോക്തൃ വിലനിലവാരം മാർച്ചിലെ 3.25 ൽ നിന്ന് ഏപ്രിലിൽ 2.92 ശതമാനമായി കുറഞ്ഞു. മെയിൽ 2.59 ആയും ജൂണിൽ 1.72 ആയും കുറഞ്ഞതായി സർവേ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

