Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിരേൻ സിങ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

text_fields
bookmark_border
രണ്ടാം തവണയാണ് ബിരേൻ സിങ് മണിപ്പൂർ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്നത്
ബിരേൻ സിങ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
cancel

ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങി ബിരേൻ സിങ്. രണ്ടാം തവണയാണ് ബിരേൻ സിങ് മണിപ്പൂർ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്നത്. ഇന്ന് വൈകീട്ട് മൂന്ന് മണിക്കാണ് സത്യപ്രതിജ്ഞ.

ഇംഫാലിൽ ചേർന്ന ബി.ജെ.പി നിയമസഭാകക്ഷി യോഗമാണ് ബീരേൻ സിങ്ങിന് വീണ്ടും മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ഐക്യകണ്‌ഠേന അംഗീകരിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയതിന് പിന്നാലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ബി.ജെ.പിയിൽ നിരവധി ചർച്ചകൾ നടന്നിരുന്നു. തുടർന്ന് ബിരേൻ സിങ് തന്നെ മുഖ്യമന്ത്രിയായി തുടരട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു. കേന്ദ്ര നിരീക്ഷകരിൽ ഒരാളും കേന്ദ്ര ധനമന്ത്രിയുമായ നിർമല സീതാരാമൻ ആണ് തീരുമാനം പ്രഖ്യാപിച്ചത്.

മണിപ്പൂരിൽ തുടർച്ചയായ രണ്ടാം തവണയാണ് ബി.ജെ.പി സർക്കാർ രൂപീകരിക്കുന്നത്. 1961ൽ ഇംഫാലിൽ ജനിച്ച ബിരേൻ സിങ് മണിപ്പൂർ സർവകലാശാലയിൽ നിന്നാണ് ബിരുദം നേടിയത്. നേരത്തെ ഫുട്ബോൾ കളിക്കാരനായിരുന്നു സിങ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ പത്രപ്രവർത്തന മേഖലയിലേക്ക് ചുവടുവെച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - N Biren Singh, Ex Footballer And Journalist, Steers BJP Ship In Manipur
Next Story