മൈസൂരു ദസറ ഇന്ന് തുടങ്ങും
text_fieldsഇന്ന് തുടങ്ങുന്ന മൈസൂരു ദസറക്കുള്ള ഒരുക്കങ്ങൾ
ബംഗളൂരു: കർണാടകയുടെ ദേശീയ ഉത്സവമായ മൈസൂരു ദസറ തിങ്കളാഴ്ച തുടങ്ങും. രാഷ്ട്രപതി ദ്രൗപതി മുർമു രാവിലെഉദ്ഘാടനം ചെയ്യും.നവരാത്രി ദിനങ്ങളിൽ തുടങ്ങി വിജയദശമി നാളിൽ അവസാനിക്കുന്നതാണ് 10 ദിവസത്തെ ഉത്സവം. ഇതാദ്യമായാണ് രാഷ്ട്രപതി ദസറ ഉദ്ഘാടനം ചെയ്യുന്നത്. തിങ്കളാഴ്ച മുതൽ ഒക്ടോബർ അഞ്ചു വരെ നഗരത്തിൽ ഗതാഗത-പാർക്കിങ് നിയന്ത്രണം ഏർപ്പെടുത്തി. വൈകീട്ട് നാലുമുതൽ 11 വരെയാണ് നിയന്ത്രണം.
കോവിഡ് മൂലം രണ്ടുവർഷത്തെ ഇടവേളക്കു ശേഷമാണ് ദസറ ആഘോഷം വിപുലമായി നടക്കുന്നത്. 34.5 കോടി രൂപയാണ് ചെലവിടുന്നത്. മൈസൂരു കൊട്ടാരത്തിൽ യെദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാറിന്‍റെ നേതൃത്വത്തിലാണിത്. ആഘോഷങ്ങൾക്ക് പകിട്ടേകാൻ നഗരത്തിൽ 124 കിലോമീറ്ററിൽ ദീപാലങ്കാരം ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

