Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൈ​സൂ​രു ദ​സ​റ;...

മൈ​സൂ​രു ദ​സ​റ; ആ​ന​ക​ൾ​ക്കും കോ​വി​ഡ് നെ​ഗ​റ്റി​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധം

text_fields
bookmark_border
dasara elephant
cancel

ബം​ഗ​ളൂ​രു: പ്ര​ശ​സ്ത​മാ​യ മൈ​സൂ​രു ദ​സ​റ ആ​ഘോ​ഷ​ത്തി​ന് ഇ​ത്ത​വ​ണ​യും ആ​ന​ക​ൾ​ക്ക് കോ​വി​ഡ് നെ​ഗ​റ്റി​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി. കോ​വി​ഡി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തി​ന് സ​മാ​ന​മാ​യി ഇ​ത്ത​വ​ണ​യും ല​ളി​ത​മാ​യി ച​ട​ങ്ങു​ക​ൾ മാ​ത്ര​മാ​യി​ട്ടാ​യി​രി​ക്കും മൈ​സൂ​രു ദ​സ​റ ന​ട​ക്കു​ക.

പൊ​തു​ജ​ന​ങ്ങ​ളെ പ്ര​വേ​ശി​പ്പി​ക്കാ​തെ​യാ​യി​രി​ക്കും പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ക. മൈ​സൂ​രു ദ​സ​റ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ആ​ന പാ​പ്പാ​ൻ​മാ​ർ, കാ​വ​ടി​യാ​ട്ട​ക്കാ​ർ, ദ​സ​റ സം​ഘാ​ട​ക​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ, അ​തി​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്കെ​ല്ലാം കോ​വി​ഡ് നെ​ഗ​റ്റി​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​യി​രി​ക്കും.

ഇ​തി​ന് പു​റ​മെ​യാ​ണ് ദ​സ​റ ജം​ബോ സ​വാ​രി​ക്കും മ​റ്റു ച​ട​ങ്ങു​ക​ൾ​ക്കും പ​ങ്കെ​ടു​ക്കു​ന്ന ആ​ന​ക​ൾ​ക്കും േകാ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഗ​ജ​പാ​യ​ന ച​ട​ങ്ങി​നു​ശേ​ഷം ആ​ന​ക​ളെ മൈ​സൂ​രു​വി​ലേ​ക്ക് എ​ത്തി​ച്ച​പ്പോ​ഴും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലാ​യി 14 ആ​ന​ക​ൾ വ​രെ ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ വ​ർ​ഷം അ​ഞ്ച് ആ​ന​ക​ളെ​യാ​ണ് കൊ​ണ്ടു​വ​ന്ന​ത്. ആ​ന ക്യാ​മ്പു​ക​ളി​ലെ​ത്തി ആ​ന​ക​ളെ പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​യി​രി​ക്കും മൈ​സൂ​രു​വി​ലേ​ക്ക് എ​ത്തി​ക്കു​ക.

ആ​ന​ക​ളു​ടെ മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​നൊ​പ്പം കോ​വി​ഡ് പ​രി​ശോ​ധ​ന​യു​ടെ നെ​ഗ​റ്റി​വ് സ​ർ​ട്ടി​ഫി​ക്ക​റ്റും ഉ​ണ്ടാ​യി​രി​ക്ക​ണം. ഇ​തി​നു​ശേ​ഷ​മാ​യി​രി​ക്കും ദ​സ​റ​യി​ൽ പ​ങ്കെ​ടു​പ്പി​ക്കേ​ണ്ട ആ​ന​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​ക. ഇ​ത്ത​വ​ണ ഒ​ക്ടോ​ബ​റി​ലാ​ണ് 10 ദി​വ​സ​ത്തെ മൈ​സൂ​രു ദ​സ​റ ന​ട​ക്കു​ക.

Show Full Article
TAGS:Mysuru Dasara covid Negative Certificate elephant 
News Summary - Mysuru Dasara; Covid Negative Certificate is mandatory for elephants
Next Story