Top
Begin typing your search above and press return to search.
exit_to_app
exit_to_app
ലളിതം.. സുന്ദരം.., ദസറക്ക് ഗംഭീര തുടക്കം
cancel
camera_alt

ഡോ.​സി.​എ​ൻ. മ​ഞ്ജു​നാ​ഥ്, മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ, മ​ന്ത്രി എ​സ്.​ടി. സോ​മ​ശേ​ഖ​ർ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് തി​രി​കൊ​ളു​ത്തി

മൈ​സൂ​രു ദ​സ​റ ഉ​ദ്ഘാ​ട​നം ചെ​യ്ത​ശേ​ഷം ചാ​മു​ണ്ഡേ​ശ്വ​രി ദേ​വി​ക്ക് പു​ഷ്പം സ​മ​ർ​പ്പി​ക്കു​ന്നു

ബം​ഗ​ളൂ​രു: ആ​ളും ആ​ര​വ​വും ഒ​ഴി​ഞ്ഞു​നി​ന്നെ​ങ്കി​ലും കോ​വി​ഡ് കാ​ല​ത്തെ അ​തി​ജീ​വ​ന​ത്തിെൻറ സ​ന്ദേ​ശ​വു​മാ​യി സം​സ്ഥാ​ന​ത്തിെൻറ മ​ഹോ​ത്സ​വ​മാ​യ നാ​ദ​ഹ​ബ്ബ​യെ​ന്ന മൈ​സൂ​രു ദ​സ​റ​ക്ക് പ്രൗ​ഢ​ഗം​ഭീ​ര തു​ട​ക്കം. ചാ​മു​ണ്ഡി​കു​ന്നി​ൽ ന​ട​ന്ന ല​ളി​ത​സു​ന്ദ​ര​മാ​യ ച​ട​ങ്ങി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 7.45നും 8.15​നും ഇ​ട​യി​ൽ ജ​യ​ദേ​വ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഒാ​ഫ് കാ​ർ​ഡി​യോ​വാ​സ്കു​ല​ർ സ​യ​ൻ​സ് ഡ​യ​റ​ക്ട​ർ ഡോ.​സി.​എ​ൻ. മ​ഞ്ജു​നാ​ഥ് ചാ​മു​ണ്ഡേ​ശ്വ​രി ദേ​വി​ക്കു മു​ന്നി​ൽ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തി​രി​തെ​ളി​ച്ചു.

മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ, മൈ​സൂ​രു ജി​ല്ല ചു​മ​ത​ല​യു​ള്ള മ​ന്ത്രി എ​സ്.​ടി. സോ​മ​ശേ​ഖ​ർ, കൃ​ഷി​മ​ന്ത്രി ബി.​സി. പാ​ട്ടീ​ൽ, മൈ​സൂ​രു-​കു​ട​ക് എം.​പി പ്ര​താ​പ് സിം​ഹ, എം.​എ​ൽ.​എ​മാ​രാ​യ ജി.​ടി. ദേ​വ​ഗൗ​ഡ, എ​സ്. രാ​മ​ദാ​സ്, എം.​എ​ൽ.​സി എ​ച്ച്. വി​ശ്വ​നാ​ഥ്, മൈ​സൂ​രു ഡെ​പ്യു​ട്ടി ക​മീ​ഷ​ണ​ർ രോ​ഹി​ണി സി​ന്ധൂ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി രാ​പ്പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ പോ​രാ​ട്ടം ന​ട​ത്തു​ന്ന വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ ആ​റു​പേ​രെ ആ​ദ​രി​ച്ചു.

കോ​വി​ഡ് പോ​രാ​ളി​ക​ൾ​ക്കു​ള്ള ആ​ദ​ര​മാ​യി​ട്ടാ​ണ് ഉ​ദ്ഘാ​ട​ന​ത്തി​ന്​ മ​ഞ്ജു​നാ​ഥി​നെ ക്ഷ​ണി​ച്ച​ത്. ജോ​ക്കി ക്വാ​ട്ടേ​ഴ്സ് പി.​എ​ച്ച്.​സി കോ​വി​ഡ് പ​രിേ​ശാ​ധ​ന കേ​ന്ദ്ര​ത്തി​ലെ ഡോ.​ടി. ന​വീ​ൻ, മൈ​സൂ​രു സി​റ്റി കോ​ർ​പ​റേ​ഷ​നി​ലെ പൗ​ര​ക​ർ​മി​ക മ​ര​ഗ​മ്മ, അ​നാ​ഥ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന അ​യ്യൂ​ബ് അ​ഹ​മ്മ​ദ്, മൈ​സൂ​രു ജി​ല്ല കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സ് പി.​എം. രു​ക്​​മി​ണി, ആ​ശ വ​ർ​ക്ക​ർ നൂ​ർ​ജ​ഹാ​ൻ, പൊ​ലീ​സ് കോ​ൺ​സ്​​റ്റ​ബി​ൾ പി. ​കു​മാ​ർ എ​ന്നി​വ​ർ ആ​ദ​രി​ക്ക​പ്പെ​ട്ടു. കോ​വി​ഡ് പോ​രാ​ളി​ക​ൾ, കൊ​ട്ടാ​ര പ്ര​തി​നി​ധി​ക​ൾ, ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ൾ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ 200 പേ​ർ​ക്ക് മാ​ത്ര​മാ​യി​രു​ന്നു ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ്ര​വേ​ശ​നം.

മൈ​സൂ​രു​വി​ൽ കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്ന​തി​നാ​ൽ ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് ദ​സ​റ ആ​ഘോ​ഷം ന​ട​ക്കു​ന്ന​ത്. കൊ​ട്ടാ​ര​ത്തി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന സ്വ​കാ​ര്യ ദ​ർ​ബാ​ർ ച​ട​ങ്ങ് ഉ​ൾ​പ്പെ​ടെ ല​ളി​ത​മാ​യാ​ണ് ന​ട​ക്കു​ക. മൈ​സൂ​രു കൊ​ട്ടാ​ര​ത്തി​ല വേ​ദി​യി​ൽ മാ​ത്ര​മാ​യി​രി​ക്കും ക​ലാ​പ​രി​പാ​ടി​യു​ണ്ടാ​കു​ക.

പ​രി​പാ​ടി​യു​ടെ ത​ൽ​സ​മ​യ സം​പ്രേ​ഷ​ണം ഉ​ണ്ടാ​കും. ശ​നി​യാ​ഴ്ച മു​ത​ൽ ന​വം​ബ​ർ ഒ​ന്നു​വ​രെ രാ​ത്രി ഏ​ഴു മു​ത​ൽ ഒ​മ്പ​തു​വ​രെ മൈ​സൂ​രു കൊ​ട്ടാ​ര​ത്തി​ലെ ദീ​പ​ങ്ങ​ൾ പൂ​ർ​ണ​മാ​യും തെ​ളി​ക്കും. ദ​സ​റ ആ​ഘോ​ഷം ന​ട​ക്കു​ന്ന 10 ദി​വ​സ​വും മൈ​സൂ​രു ന​ഗ​രം ദീ​പ​ങ്ങ​ളാ​ൽ അ​ല​ങ്ക​രി​ക്കും.

വി​ജ​യ​ദ​ശ​മി ദി​വ​സം കൊ​ട്ടാ​ര​ത്തി​ൽ​നി​ന്ന്​ ബ​ന്നി​മ​ണ്ഡ​പ് മൈ​താ​ന​ത്തേ​ക്കു​ള്ള ജം​ബോ സ​വാ​രി ഇ​ക്കു​റി മൈ​സൂ​രു കൊ​ട്ടാ​ര​വ​ള​പ്പി​ൽ മാ​ത്ര​മാ​യി ന​ട​ത്തും. ക​ർ​ണാ​ട​ക​യു​ടെ സം​സ്ഥാ​ന ഉ​ത്സ​വ​മാ​ണ് നാ​ദ​ഹ​ബ്ബ എ​ന്ന​പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന മൈ​സൂ​രു ദ​സ​റ. ഒ​ക്ടോ​ബ​ർ 26ന് ​വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ ചാ​മു​ണ്ഡേ​ശ്വ​രി ദേ​വി​യു​ടെ സു​വ​ർ​ണ വി​ഗ്ര​ഹം വ​ഹി​ച്ചു​ള്ള ജം​ബോ സ​വാ​രി​യോ​ടെ ദ​സ​റ മ​ഹോ​ത്സ​വ​ത്തി​ന്​ സ​മാ​പ​ന​മാ​കും.

Show Full Article
TAGS:Mysuru Dasara dasara 2020 
News Summary - mysuru dasara 2020 started
Next Story