യു.പിയിൽ മോഷണക്കുറ്റമാരോപിച്ച് മർദിച്ചു കൊന്ന 15 കാരന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യാജമെന്ന് മാതാപിതാക്കൾ
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ കനൗജ് ജില്ലയിൽ മോഷണക്കുറ്റമാരോപിച്ച് 15 കാരനെ സ്കൂൾ അധികൃതർ മർദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിന്റെ വാദങ്ങൾ കെട്ടിച്ചമച്ചതാണെന്ന് കുട്ടിയുടെ മാതാപിതാക്കൾ. തിങ്കളാഴ്ചയാണ് ദിൽഷൻ എന്ന രാജ മർദ്ദനത്തെ തുടർന്നുണ്ടായ ആന്തരമുറിവുകളാൽ മരിച്ചത്. കുട്ടി ചികിത്സിക്കാത്ത അസുഖം മൂലമാണ് മരിച്ചതെന്ന പൊലീസ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശ്വാസയോഗ്യമല്ലെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറയുന്നു.
ഒമ്പതാം ക്ലാസിലേക്ക് പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ദിൽഷൻ ശനിയാഴ്ച ആർ.എസ് ഇന്റർമീഡിയറി കോളജ് എന്ന സ്വകാര്യ സ്കൂളിലെത്തിയതെന്ന് മാതാപിതാക്കളായ ജഹാംഗീറും ഭാര്യ ശബാന ബീഗവും പറയുന്നു. പിന്നീട് ദിൽഷനും മറ്റ് രണ്ട് ആൺകുട്ടികളും വാച്ച് മോഷ്ടിച്ചുവെന്നാരോപിച്ച് സ്കൂൾ അധികൃതർ മർദ്ദിച്ചു. മറ്റ് രണ്ട് കുട്ടികളെ വിട്ടയച്ചെങ്കിലും ജഹാംഗീറിനെ സ്കൂളിനകത്ത് കൊണ്ടുപോയി മർദ്ദിക്കുന്നത് തുടരുകയായിരുന്നുവെന്ന് ശബാന പറഞ്ഞു.
തിരികെ വീട്ടിലെത്തിയപ്പോൾ വേദന കൊണ്ട് പുളയുകയായിരുന്നു ദിൽഷാൻ. ആരോഗ്യം ഗുരുതരമായപ്പോൾ രാത്രി തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച മരിച്ചു. എന്തിനാണവർ അവനെ ക്രൂരമായി മർദ്ദിച്ചത്. അതിനു മുമ്പ് അവർക്ക് ഞങ്ങളെ വിളിക്കാമായിരുന്നുവെന്നും കനൗജ് ജില്ലയിലെ മദായ വെസ്റ്റ് ഗ്രാമത്തിലെ വീടിനു പുറത്തെ ജീർണിച്ച കട്ടലിലിരുന്ന് ജഹാംഗീർ കണ്ണീർ തുടച്ചു. ജഹാംഗീറിന്റെ ഒരു കൈ അപകടത്തി നഷ്ടപ്പെട്ടതാണ്. ഇപ്പോൾ മകനെയും നഷ്ടമായിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

