Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിൽ ദുരൂഹതയെന്ന്

text_fields
bookmark_border
jamsheed 98987
cancel
camera_alt

ജംഷീർ

ഗൂഡല്ലൂർ: കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടെന്ന സംഭവത്തിൽ ദുരൂഹത. ദേവർഷോല പൊലീസ് സ്റ്റേഷൻ പരിധിയിലെ മൂന്നാം ഡിവിഷൻ ഭാഗത്ത് താമസിക്കുന്ന ജംഷീർ (37) ആണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം. എന്നാൽ, സംഭവത്തിലെ ദുരൂഹത സംബന്ധിച്ച് പൊലീസും വനപാലകരും അന്വേഷിക്കുകയാണ്.

വെള്ളിയാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ യുവാവിന്‍റെ കൂടെ മറ്റ് ചിലരും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. പരിക്കേറ്റ യുവാവിനെ ഗൂഡല്ലൂർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നെന്നാണ് വിവരം. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - mystery behind gudallur elephant attack death
Next Story