Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലാത്തൂരിൽ...

ലാത്തൂരിൽ ഭൂമിക്കടിയിൽനിന്ന് നിഗൂഢ ശബ്ദം; ഭൂ​ച​ല​ന സാ​ധ്യ​ത​ക​ളി​ല്ലെ​ന്ന്

text_fields
bookmark_border
ലാത്തൂരിൽ ഭൂമിക്കടിയിൽനിന്ന് നിഗൂഢ ശബ്ദം;  ഭൂ​ച​ല​ന സാ​ധ്യ​ത​ക​ളി​ല്ലെ​ന്ന്
cancel

ലാ​ത്തൂ​ർ (മ​ഹാ​രാ​ഷ്ട്ര): മ​ഹാ​രാ​ഷ്ട്ര​യി​ലെ ലാ​ത്തൂ​ർ ന​ഗ​ര​ത്തി​ൽ ഭൂ​മി​ക്ക​ടി​യി​ൽ​നി​ന്ന് നി​ഗൂ​ഢ ശ​ബ്ദം കേ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ, ഭൂ​ച​ല​ന സാ​ധ്യ​ത​ക​ളി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ബു​ധ​നാ​ഴ്ച രാ​വി​ലെ 10.30നും 10.45​നും ഇ​ട​യി​ലാ​ണ് വി​വേ​കാ​ന​ന്ദ് ചൗ​ക്കി​നു സ​മീ​പം ശ​ബ്ദം കേ​ട്ട​ത്.

ച​കി​ത​രാ​യ സ്‍ഥ​ല​വാ​സി​ക​ൾ പ്രാ​ദേ​ശി​ക ഭ​ര​ണാ​ധി​കാ​രി​ക​ളെ ഉ​ട​ൻ വി​വ​രം അ​റി​യി​ച്ചു. പി​ന്നാ​ലെ ജി​ല്ല ദു​ര​ന്ത മാ​നേ​ജ്മെ​ന്റ് വി​ഭാ​ഗം വി​വി​ധ​യി​ട​ങ്ങ​ളി​ലെ ഭൂ​ച​ല​ന അ​ള​വു​ക​ൾ പ​രി​ശോ​ധി​ച്ച് ഭീ​ഷ​ണി​യി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി. 1993ൽ ​ഇ​വി​ട​ത്തെ കി​ല്ലാ​രി ഗ്രാ​മ​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ൽ 10,000ത്തോ​ളം പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി​രു​ന്നു.

2022 സെ​പ്റ്റം​ബ​റി​ലും ​ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി നാ​ലി​നും ലാ​ത്തൂ​ർ ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഭൂ​മി​ക്ക​ടി​യി​ൽ​നി​ന്ന് ശ​ബ്ദം കേ​ട്ട​താ​യി പ​രാ​തി​യു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Laturmysterious sound
News Summary - Mysterious underground sounds reported in Latur city
Next Story