Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൈസൂർ പാക് ഇനി മുതൽ മൈസൂർ ശ്രീ; ഇന്ത്യാ-പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പലഹാരങ്ങളുടെ പേരുമാറ്റി ജയ്പൂരിലെ വ്യാപാരികൾ

text_fields
bookmark_border
മൈസൂർ പാക് ഇനി മുതൽ മൈസൂർ ശ്രീ; ഇന്ത്യാ-പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പലഹാരങ്ങളുടെ പേരുമാറ്റി ജയ്പൂരിലെ വ്യാപാരികൾ
cancel

ന്യൂഡൽഹി: ഇന്ത്യാ -പാക് സംഘർഷങ്ങൾക്കിടയിൽ മൈസൂർ പാക്കിൻറെ പേര് മൈസൂർ ശ്രീ എന്നു മാറ്റി ജയ്പൂരിലെ വ്യാപാരികൾ. മൈസൂർ പാക്കിനു പുറമേ മോത്തി പാക്ക്, ഗോണ്ട് പാക്ക് എന്നിവയുടെയും 'പാക്ക്' മാറ്റി 'ശ്രീ' ആക്കിയിട്ടുണ്ടെന്നും വ്യാപാരികൾ മാധ്യമങ്ങളോട് പറഞ്ഞു.

കന്നട ഭാഷയിൽ 'പാക്' എന്നാൽ മധുരമെന്നാണ്. അതിന് പാകിസ്താനുമായി യാതൊരു ബന്ധവുമില്ല. കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് ഉണ്ടാക്കുന്ന പലഹാരത്തിന് കർണാടകയിലെ മൈസൂരിൻറെ പേരാണ് നൽകിയിരിക്കുന്നത്.

പലഹാരങ്ങളുടെ പേരുമാറ്റത്തിലൂടെ തങ്ങളുടെ രാജ്യ സ്നേഹം പ്രകടിപ്പിക്കാനാണ് വ്യാപാരികൾ ശ്രമിക്കുന്നത്. ത്യോഹാർ സ്വീറ്റ്സ്, ബോംബെ മിഷ്തൻ ബന്ധർ തുടങ്ങി നിരവധി കടകളാണ് രാജ്യത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പലഹാരങ്ങൾക്ക് പേരുമാറ്റിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mysore pak's name changed to mysore sree amid India-Pak conflict
Next Story