22 കലാപകാരികളെ ഇന്ത്യക്ക് കൈമാറി മ്യാൻമർ
text_fieldsന്യൂഡൽഹി: ദീർഘനാളായി ഇന്ത്യ അന്വേഷിക്കുന്ന 22 കലാപകാരികളെ കൈമാറി മ്യാൻമർ സർക്കാർ. മണിപ്പുർ, അസം പൊലീസ് അന്വേഷിച്ചുവരുന്ന സായുധ കലാപ സംഘത്തിൽ പ്രവർത്തിക്കുന്നവരെയാണ് മ്യാൻമർ സൈന്യം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കൈമാറിയത്. ഇവരെ കൊണ്ടുവരുന്ന പ്രത്യേക വിമാനം ആദ്യം മണിപ്പുർ തലസ്ഥാനമായ ഇംഫാലിലും പിന്നിട് അസമിലെ ഗുവാഹത്തിയിലുമെത്തി പൊലീസിന് കൈമാറും.
കലാപകാരികളെ കൈമാറാനുള്ള ഇന്ത്യയുടെ ആവശ്യത്തിൽ ഇതാദ്യമായാണ് മ്യാൻമർ സർക്കാർ അനുകൂല തീരുമാനം കൈക്കൊള്ളുന്നത്. എൻ.ഡി.എഫ്.ബിl.എസ് ആഭ്യന്തര സെക്രട്ടറിയെന്ന് അറിയപ്പെടുന്ന രജെൻ ഡയ്മറി, സൻസുമ ബസുമത്രി, യു.എൻ.എൽ.എഫ് ഗ്രൂപ്പിലെ സനതോബ നിങ്തോജം, പഷുറാം ലെയ്ഷ്റാം എന്നിവർ ഉൾപ്പെടെയുള്ളവരെയാണ് ഇന്ത്യക്ക് കൈമാറിയത്.
കൈമാറിയ 22 പേരിൽ 12 പേർ മണിപ്പൂരിലെ യു.എൻ.എൽ.എഫ്, കെ.വൈ.കെ.എൽ, പി.എൽ.എ തുടങ്ങിയ സംഘങ്ങളിൽ ഉൾപ്പെട്ടവരാണ്. പത്തുപേർ ആസമിലെ എൽ.ഡി.എഫ്.ബി, കെ.എൽ.ഒ എന്നീ ഗ്രൂപ്പുമായി ബന്ധമുള്ളവരും.
കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഇന്ത്യയും മ്യാൻമറും തമ്മിലുള്ള പരസ്പര സഹകരണം ശക്തിപ്പെട്ടതിെൻറ ഭാഗമായാണ് ഇവരുടെ കൈമാറ്റം. 2019 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ നൽകിയ രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിൽ സഗായിങ് മേഖലയിൽനിന്നാണ് 22 പേരേയും മ്യാൻമർ സൈന്യം പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
