Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദീ, അമിത് ഷാ, എന്റെ...

മോദീ, അമിത് ഷാ, എന്റെ സംസ്ഥാനം കത്തുന്നു, ദയവായി സഹായിക്കൂ -മേരി കോം

text_fields
bookmark_border
മോദീ, അമിത് ഷാ, എന്റെ സംസ്ഥാനം കത്തുന്നു, ദയവായി സഹായിക്കൂ -മേരി കോം
cancel

ഇംഫാൽ: ആദിവാസി ഇതര വിഭാഗമായ മെയ്തേയി വിഭാഗത്തിന് പട്ടിക വർഗ പദവി നൽകാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെയുള്ള പ്രതിഷേധം സംഘർഷത്തിൽ കലാശിച്ച മണിപ്പൂരിൽ നിന്ന് സഹായം തേടി ലോക ബോക്സിങ് ജേതാവായ മേരി കോം. തീ​വെപ്പും ഏറ്റുമുട്ടലും നടക്കുന്ന മണിപ്പൂരിനെ ശാന്തമാക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ്സിംഗ് എന്നിവരെ ടാഗ് ചെയ്ത് ട്വിറ്ററിലാണ് താര​ത്തിന്റെ സഹായാഭ്യാർഥന.

‘എന്റെ സംസ്ഥാനമായ മണിപ്പൂർ കത്തുകയാണ്, ദയവായി സഹായിക്കൂ നരേന്ദ്രമോദി, അമിത് ഷാ, രാജ്നാഥ്സിംഗ്’ എന്നാണ് മേരികോമിന്റെ ട്വീറ്റ്. മാധ്യമങ്ങളെയും ഇതിൽ അവർ ടാഗ് ചെയ്തിട്ടുണ്ട്. നഗരത്തിൽ കടകളും വീടുകളും സ്ഥാപനങ്ങളും അഗ്നിക്കിരയാക്കുന്ന ചിത്രങ്ങളും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.


മ​ണി​പ്പൂ​രി​ൽ ഭൂ​രി​പ​ക്ഷം വ​രു​ന്ന മെ​യ്തേ​യി സ​മു​ദാ​യ​ത്തെ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള നീക്കത്തിനെതിരെയാണ് തദ്ദേശീയ ആദിവാസികളുടെ നേതൃത്വത്തിൽ പ്രതിഷേധം ഉയരുന്നത്. പട്ടിക വർഗ പദവി നൽകുന്നതിനെതി​രെ ഓ​ൾ ട്രൈ​ബ​ൽ സ്റ്റു​ഡ​ന്റ്സ് യൂ​നി​യ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ (എ.​ടി.​എ​സ്‌.​യു.​എം) കഴിഞ്ഞ ദിവസം കൂ​റ്റ​ൻ ​പ്ര​തി​ഷേ​ധ​റാ​ലി നടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇന്നലെ രാത്രി ഇംഫാൽ, ചുരാചന്ദ്പുർ, കാങ്പോക്പി മേഖലകളിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് മണിപ്പൂരിലെ എട്ടു ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേക്ക് മൊബൈൽ ഇന്റർനെറ്റ് ​ സേവനങ്ങൾ നിരോധിച്ചു.

മണിപ്പൂരിൽ സംഘർഷം നടന്ന മേഖകളിൽ സൈന്യം ഇന്ന് റൂട്ട്മാർച്ച് നടത്തി. ​സംഘർഷം നിയന്ത്രിക്കാനായി നിയോഗിച്ച സൈന്യവും അസം റൈഫിൾസുമാണ് ഫ്ലാഗ് മാർച്ച് നടത്തിയത്. സംഘർഷ ബാധിത പ്ര​ദേശത്തുനിന്നുള്ള 4000 ഓളം പേരെ സൈനിക ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

സം​സ്ഥാ​ന​ ജ​ന​സം​ഖ്യ​യു​ടെ 53 ശ​ത​മാ​നം വരുന്ന സമൂഹമാണ് മെ​യ്തേ​യി സമുദായം. നിലവിലെ നിയമമനുസരിച്ച് മെയ്തേയി വിഭാഗത്തിന് സംസ്ഥാനത്തെ മലനിര പ്രദേശങ്ങളിൽ താമസിക്കാൻ അനുവാദമില്ല. എന്നാൽ, പട്ടിക വർഗ പദവി നൽകുന്നതോ​ടെ ഈ നിയന്ത്രണം ഇല്ലാതാകും. ഇതടക്കമുള്ള പ്രത്യാഘാതങ്ങളാണ് ആദിവാസി ഗോത്രവിഭാഗങ്ങളെ തെരുവിലിറക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManipurAmit ShahMary Kom Narendra Modiviolence
News Summary - ‘My state Manipur is burning’ Mary Kom appeals for help from narendra modi and amit shah amid violence
Next Story