Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ​െൻറ മക്കൾ പട്ടിണികിടന്നു മരിക്കരുത്​– ഭൂമിയിടപാടിനെ ന്യയീകരിച്ച്​ ലാലു പ്രസാദ്​

text_fields
bookmark_border
എ​െൻറ മക്കൾ പട്ടിണികിടന്നു മരിക്കരുത്​– ഭൂമിയിടപാടിനെ ന്യയീകരിച്ച്​ ലാലു പ്രസാദ്​
cancel

പട്ന: ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെ 500 കോടിരൂപയുടെ അഴിമതി. മക്കളുടെ പേരിൽ വാങ്ങിയ ഭൂമിയിൽ വൻ തുകമുടക്കി മാൾ പണിയാനുള്ള തീരുമാനത്തിലാണ് ലാലു. ഭൂമിയിടപാടിനെ സംബന്ധിച്ച ചോദ്യത്തിന് ‘ത​െൻറ മക്കൾ പട്ടിണികിടന്ന് മരിക്കാൻ പാടില്ല. അതിനാൽ ബിസിനസ് ചെയ്യുന്നതിൽ തെറ്റില്ലെന്നായിരുന്നു ലാലുവി​െൻറ മറുപടി.

പാട്നയിൽ 60 കോടി രൂപ വരുന്ന രണ്ട് ഏക്കർ ഭൂമി മക്കളായ തേജ് പ്രതാപ്, തേജസ്വി യാദവ്, ഭാര്യ റാബറി ദേവി എന്നിവരുടെ പേരിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.  ഇൗ ഭൂമിയിൽ ബിഹാറിലെ ഏറ്റവും വലിയ ഷോപ്പിങ് മാൾ നിർമ്മിക്കാനൊരുങ്ങുകയാണ് ലാലു.  500 കോടി രൂപമതിക്കുന്ന പദ്ധതിയുടെ പകുതി ഒാഹരി മാത്രമേ തങ്ങൾക്കുള്ളുയെന്നും പകുതി പാർട്ടിയുടെ നിയമസഭാംഗത്തിേൻറതാണെന്നും ലാലു പ്രസാദ് വ്യക്തമാക്കി.

2008 ൽ ലാലു പ്രസാദ് റെയിൽവേ മന്ത്രിയായിരിക്കെ  പദവി ദുരുപയോഗം ചെയ്ത് സ്വന്തമാക്കിയതാണ് പാട്നയിലെ ഭൂമിയെന്ന് ബി.ജെ.പി നേതാവ് സുശീൽ കുമാർ മോഡി ആരോപിച്ചു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'My Sons Can't Die In Poverty': Lalu On Alleged 500-Crore Land Scam
Next Story