മകൻ മോദിയുടെയും അമിത്ഷായുടെയും സേവകനെന്ന് ശാഹീൻബാഗിൽ വെടിവെച്ചയാളുടെ പിതാവ്
text_fieldsന്യൂഡൽഹി: ശാഹീൻബാഗിൽ വെടിവെപ്പുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി പ്രതി കപിൽ ഗുജ്ജാറിൻെറ പിതാ വ്. മകൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സേവകനാണെന്ന് ഗുജ്ജാറിൻെറ പിത ാവ് പറഞ്ഞു. നേരത്തെ തൻെറ മകന് രാഷ്ട്രീയത്തിൽ ഒന്നും ചെയ്യാനില്ലെന്നായിരുന്നു പിതാവ് വ്യക്തമാക്കിയിരുന്നത്.
ജയ് ശ്രീറാം എന്ന് വിളിച്ച് ശാഹീൻബാഗിൽ വെടിവെപ്പ് നടത്തിയയാൾ എ.എ.പി പാർട്ടി അംഗമാണെന്നായിരുന്നു പൊലീസിൻെറ അവകാശവാദം. ആം ആദ്മി പാർട്ടി ബന്ധം തെളിയിക്കുന്നതിനായി ചിത്രങ്ങളും പൊലീസ് പുറത്ത് വിട്ടിരുന്നു. എന്നാൽ, പ്രതിയുടെ പിതാവ് ഇതെല്ലാം നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മകൻെറ ബി.ജെ.പി ബന്ധം ഗുജ്ജാറിൻെറ പിതാവ് വെളിപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ഡൽഹി പൊലീസ് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നാണ് ഉത്തരവുകൾ സ്വീകരിക്കുന്നതെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് രംഗത്തെത്തി.
