Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅടുത്ത വെളിപ്പെടുത്തൽ...

അടുത്ത വെളിപ്പെടുത്തൽ ആപ്പ്​​ വോട്ടർമാരെ ഞെട്ടിക്കുന്നത്​– കപിൽ മിശ്ര

text_fields
bookmark_border
അടുത്ത വെളിപ്പെടുത്തൽ ആപ്പ്​​ വോട്ടർമാരെ ഞെട്ടിക്കുന്നത്​– കപിൽ മിശ്ര
cancel

ന്യൂഡൽഹി: ആംആദ്​മി പാർട്ടിക്ക്​ വോട്ടു ചെയ്​തവ​രെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരിക്കും അടുത്തതായി പുറത്തുവിടുകയെന്ന്​ ഡൽഹി മുൻമന്ത്രി കപിൽ മിശ്ര. രാജ്​ഘട്ടിലെ ഗാന്ധിസമാധിയിൽ ​െവച്ചാണ്​ അദ്ദേഹം ഇക്കാര്യം മാധ്യമപ്രവർത്തകരോട്​ പറഞ്ഞത്​. ഞായറാഴ്​ചയാണ്​ അടുത്ത വെളിപ്പെടുത്തു​ലുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. 

ആം ആദ്​മി പാർട്ടിയുടെ അഞ്ചു നേതാക്കൻമാർ നടത്തിയ വിദേശയാത്രയുടെ വിവരങ്ങൾ പുറത്തുവിടണ​മെന്ന ആവശ്യമുന്നയിച്ച്​ ബുധനാഴ്​ച മുതൽ അനിശ്​ചിതകാല നിരാഹാരത്തിലാണ്​ മിശ്ര. നിരാഹാരമിരിക്കുന്ന മിശ്രക്ക്​ രക്​തത്തിൽ പഞ്ചസാരയു​ടെ അളവ്​ വളരെ താഴ്​ന്നതിനാൽ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന്​ പരിശോധിച്ച ഡോക്​ടർമാർ അറിയിച്ചു. 

ഒറ്റപ്പെടൽ അനുഭവപ്പെടുന്നതിനാലാണ്​ താൻ ഗാന്ധി സമാധി സന്ദർശിച്ചത്​. നാളെ ഹനുമാൻ കോവിലും സന്ദർശിക്കും. അതിനുശേഷം കൂടുതൽ തെളിവുകൾ പുറത്തുവിടും. ഡൽഹി നിവാസികളെ ഞെട്ടിക്കുന്ന വിവരങ്ങളായിരിക്കുമത്​. പ്രത്യേകിച്ചും ആം ആദ്​മിയിൽ വി​ശ്വസിച്ചവരെ –കപിൽ മിശ്ര പറഞ്ഞു. 

ജലവിഭവവകുപ്പു മന്ത്രിയായിരുന്ന കപിൽ മിശ്രയെ, വകുപ്പു കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്​ചയാണ് മന്ത്രിസഭയിൽനിന്ന് പുറത്താക്കിയത്. ഇതിനു പിന്നാലെ​ മന്ത്രി സത്യേന്ദ്ര ജയിനിൽനിന്ന് കെജ്‍രിവാൾ രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന്​ ആരോപിച്ച്​  മിശ്ര രംഗത്തെത്തി​. തുടർന്ന്​ ആപ്പി​​​​െൻറ പ്രാഥമികാംഗത്വത്തിൽ നിന്നും മിശ്രയെ പുറത്താക്കിയിരുന്നു. അതിനുശേഷമാണ്​ മിശ്ര നിരാഹാര സമരം ആരംഭിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind KejriwalAam Admi PartyKapil Mishra
News Summary - My Next 'Expose' Will Be Shocker For AAP Voters, Says Kapil Mishra
Next Story