Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅ​മ്മ മ​റ്റു...

അ​മ്മ മ​റ്റു പ​ല​രേ​ക്കാ​ളും മി​ക​ച്ച ഇ​ന്ത്യ​ക്കാ​രി –രാ​ഹു​ൽ ഗാ​ന്ധി

text_fields
bookmark_border
അ​മ്മ മ​റ്റു പ​ല​രേ​ക്കാ​ളും മി​ക​ച്ച ഇ​ന്ത്യ​ക്കാ​രി –രാ​ഹു​ൽ ഗാ​ന്ധി
cancel

ബം​ഗ​ളൂ​രു: ജ​ന്മം​കൊ​ണ്ട് ഇ​റ്റ​ലി​ക്കാ​രി​യാ​ണെ​ങ്കി​ലും മ​റ്റു പ​ല​രേ​ക്കാ​ളും മി​ക​ച്ച ഇ​ന്ത്യ​ക്കാ​രി​യാ​യാ​ണ് അ​മ്മ സോ​ണി​യ ഗാ​ന്ധി രാ​ജ്യ​ത്ത് ജീ​വി​ക്കു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ൻ​റ് രാ​ഹു​ൽ ഗാ​ന്ധി. ‘‘ത​​​െൻറ മാ​താ​വ് ഇ​റ്റ​ലി​ക്കാ​രി​യാ​ണ്. ജീ​വി​ത​ത്തി​​െൻറ ഏ​റി​യ പ​ങ്കും ഇ​ന്ത്യ​യി​ലാ​ണ് ജീ​വി​ച്ച​ത്. രാ​ജ്യ​ത്തി​നു​വേ​ണ്ടി അ​വ​ർ ഒ​രു​പാ​ട് ത്യാ​ഗ​ങ്ങ​ളും സ​ഹ​ന​ങ്ങ​ളും സ​ഹി​ച്ചി​ട്ടു​ണ്ട്’’  -രാ​ഹു​ൽ പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, സോ​ണി​യ​യു​ടെ ഇ​റ്റാ​ലി​യ​ൻ പൈ​തൃ​ക​ത്തെ വി​മ​ർ​ശി​ച്ച​തു സം​ബ​ന്ധി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​​​െൻറ ചോ​ദ്യ​ത്തി​നു മ​റു​പ​ടി പ​റ​യു​ന്ന​തി​നി​ടെ​യാ​ണ് രാ​ഹു​ൽ വി​കാ​ര​ഭ​രി​ത​നാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം വി​ജ​യ​പു​ര​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ മോ​ദി സോ​ണി​യ​യു​ടെ ഇ​റ്റാ​ലി​യ​ൻ പൈ​തൃ​ക​ത്തെ വി​മ​ർ​ശി​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് സ​മാ​പ​നം കു​റി​ച്ച് ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തെ വേ​ദി​യി​ലി​രു​ത്തി മോ​ദി​ക്കെ​തി​രെ രാ​ഹു​ൽ ആ​ഞ്ഞ​ടി​ച്ചു. ത​​​െൻറ പ്ര​ധാ​ന​മ​ന്ത്രി മോ​ഹ​ത്തെ മോ​ദി വി​മ​ർ​ശി​ക്കു​ന്ന​ത് ശ്ര​ദ്ധ​തി​രി​ക്കാ​നാ​ണ്.

ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്നെ സം​ബ​ന്ധി​ച്ച​ല്ല. മോ​ദി​യെ നേ​രി​ടാ​ൻ താ​ൻ ഇ​പ്പോ​ൾ പ​ഠി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക​രി​ക്കാ​നി​ല്ലാ​ത്ത​പ്പോ​ൾ അ​ദ്ദേ​ഹം ശ്ര​ദ്ധ​തി​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തും. തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് വി​ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു. ഹി​ന്ദു എ​ന്ന വാ​ക്ക് ബി.​ജെ.​പി മ​ന​സ്സി​ലാ​ക്കി​യ​താ​യി എ​നി​ക്ക് തോ​ന്നു​ന്നി​ല്ലെ​ന്നും രാ​ഹു​ൽ പ്ര​തി​ക​രി​ച്ചു.

മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ൻ ജി. ​പ​ര​മേ​ശ്വ​ര, എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം.​പി, മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sonia gandhiMALAYALM NEWSKarnataka electionRahul Gandhi
News Summary - My Mother More Indian Than Many," Says Rahul Gandhi On PM's Dig-India news
Next Story