Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഞങ്ങൾ ഒരുപാട്...

‘ഞങ്ങൾ ഒരുപാട് സ്വപ്നങ്ങൾ കണ്ടിരുന്നു... ഇത് ജാതിക്കൊലയാണ്’ -പിതാവും സഹോദരങ്ങളും കൊ​ന്ന കാ​മു​ക​​ന്റെ മൃ​ത​ദേ​ഹ​ത്തെ ‘വി​വാ​ഹം ചെ​യ്ത’ യു​വ​തി പറയുന്നു...

text_fields
bookmark_border
‘ഞങ്ങൾ ഒരുപാട് സ്വപ്നങ്ങൾ കണ്ടിരുന്നു... ഇത് ജാതിക്കൊലയാണ്’ -പിതാവും സഹോദരങ്ങളും കൊ​ന്ന കാ​മു​ക​​ന്റെ മൃ​ത​ദേ​ഹ​ത്തെ ‘വി​വാ​ഹം ചെ​യ്ത’ യു​വ​തി പറയുന്നു...
cancel
camera_alt

ആ​ഞ്ച​ൽ മാ​മി​ധ്വാ​റും സാക്ഷാമും

മും​ബൈ: ‘‘മൂന്ന് വർഷമായി ഞങ്ങൾ ഒരുമിച്ചായിരുന്നു. ഞങ്ങൾ ഒരുപാട് സ്വപ്നങ്ങൾ കണ്ടു. വിവാഹം നടത്തിത്തരാമെന്ന് എന്റെ സഹോദരന്മാർ ഉറപ്പ് നൽകിയിരുന്നു. പക്ഷേ അവസാന നിമിഷം അവർ ചതിച്ചു. ജാതി കാരണമാണ് ഈ കൊലപാതകം നടന്നത്. അവന് എങ്ങനെ നമ്മുടെ മകളോട് സംസാരിക്കാൻ ധൈര്യം ഉണ്ടായി എന്ന് എന്റെ അച്ഛനും സഹോദരന്മാരും പറയുമായിരുന്നു...’’ -മ​ഹാ​രാ​ഷ്ട്ര​യി​ലെ ന​ന്ദേ​ഡി​ൽ ജാ​തി​വെ​റി​യ​ന്മാ​രാ​യ പി​താ​വും സ​ഹോ​ദ​ര​ങ്ങ​ളും അ​തി​ക്രൂ​ര​മാ​യി ​വെ​ടി​വെ​ച്ചും ക​ല്ലു​കൊ​ണ്ട് ത​ല ത​ക​ർ​ത്തും കൊ​ല​പ്പെ​ടു​ത്തി​യ കാ​മു​ക​ന്റെ മൃ​ത​ദേ​ഹ​ത്തെ ‘വി​വാ​ഹം ചെ​യ്ത’ യു​വ​തി പറയുന്നു.

ആ​ഞ്ച​ൽ മാ​മി​ധ്വാ​ർ എ​ന്ന 21കാരിയാണ് സാ​ക്ഷാം ടേ​റ്റ് എ​ന്ന ത​ന്റെ 20കാരൻ കാ​മു​ക​ന്റെ മൃ​ത​ദേ​ഹ​ത്തെ വി​വാ​ഹം ​ചെ​യ്തത്. നെ​റ്റി​യി​ൽ സി​ന്ദൂ​ര​മ​ണി​ഞ്ഞ് മ​രു​മ​ക​ളാ​യി സാ​ക്ഷാ​മി​ന്റെ വീ​ട്ടി​ൽ താ​മ​സി​ക്കു​മെ​ന്ന് പ്ര​തി​ജ്ഞ​യെ​ടു​ത്ത​ത്. ഇതിന്‍റെ ദൃശ്യങ്ങൾ ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ഇൻസ്റ്റഗ്രാമിലൂടെയാണ് സാ​ക്ഷാ​മി​നെ പ​രി​ച​യ​പ്പെ​ട്ടതെന്ന് ആഞ്ചൽ പറയുന്നു. പ​രി​ച​യം പ്ര​ണ​യ​മാ​യി വ​ള​ർ​ന്നു. വ്യ​ത്യ​സ്ത ജാ​തി​യാ​യ​തി​നാ​ൽ ആ​ഞ്ച​ലി​ന്റെ പി​താ​വും സ​ഹോ​ദ​ര​ന്മാ​രും ​ബ​ന്ധ​​ത്തെ ശ​ക്ത​മാ​യി എ​തി​ർ​ത്തു. ഭീ​ഷ​ണി​ക​ൾ​ക്കി​ട​യി​ലും ബ​ന്ധം തു​ട​ർ​ന്നു. ഇ​രു​വ​രും വി​വാ​ഹം ക​ഴി​ക്കാ​നു​ള്ള നീ​ക്കം അ​റി​ഞ്ഞ​പ്പോ​ൾ സാ​ക്ഷാ​മി​നെ ആ​ഞ്ച​ലി​ന്റെ പി​താ​വും സ​ഹോ​ദ​ര​ന്മാ​രും ​കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​യിരുന്നു ക്രൂര കൊലപാതകം. ആ​ഞ്ച​ലി​ന്റെ സ​ഹോ​ദ​ര​ൻ ഹി​മേ​ഷ് ആ​ദ്യം വാ​രി​യെ​ല്ലി​ന് വെ​ടി​വെ​ച്ചു. പി​ന്നീ​ട്, ഇ​ഷ്ടി​ക കൊ​ണ്ട് ത​ല​ത​ക​ർ​ത്ത് കൊ​ല്ലു​ക​യാ​യി​രു​ന്നു.

വെ​ള്ളി​യാ​​ഴ്ച അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ടെ, ആ​ഞ്ച​ൽ കാ​മു​ക​ന്റെ വീ​ട്ടി​ലെ​ത്തി. ശ​രീ​ര​ത്തി​ൽ മ​ഞ്ഞ​ളും നെ​റ്റി​യി​ൽ കു​ങ്കു​മ​വും പു​ര​ട്ടി, മ​രി​ച്ചു​പോ​യ കാ​മു​ക​ന്റെ ശ​രീ​ര​ത്തെ ‘വി​വാ​ഹം ക​ഴി​ച്ചു’. ഭാ​ര്യ​യാ​യി ആ ​വീ​ട്ടി​ൽ താ​മ​സി​ക്കു​മെ​ന്നും അ​വ​ൾ പ്ര​ഖ്യാ​പി​ച്ചു. സാ​ക്ഷാ​മി​ന്റെ മ​ര​ണ​ത്തി​ലും ത​ങ്ങ​ളു​ടെ പ്ര​ണ​യം ജ​യി​ച്ചെ​ന്നും അ​ച്ഛ​നും സ​ഹോ​ദ​ര​ന്മാ​രും തോ​റ്റു​പോ​യെ​ന്നും ആ​ഞ്ച​ൽ പ​റ​ഞ്ഞു.

സാ​ക്ഷാ​മി​ന്റെ കൊ​ല​യാ​ളി​ക​ൾ​ക്ക് വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് ആ​ഞ്ച​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കാ​മു​ക​ൻ മ​രി​ച്ചെ​ങ്കി​ലും പ്ര​ണ​യം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണ് വി​വാ​ഹം ക​ഴി​ച്ച​തെ​ന്ന് ആ​ഞ്ച​ൽ പ​റ​ഞ്ഞു. കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പി​താ​വും സ​ഹോ​ദ​ര​ങ്ങ​ളു​മ​ട​ക്കം ആ​റു​പേ​ർ അ​റ​സ്റ്റി​ലാ​ണ്. സാക്ഷാമിനെ ആക്രമിക്കാൻ സഹോദരന്മാരെ പ്രകോപിപ്പിച്ചവരിൽ രണ്ട് പോലീസുകാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ആഞ്ചൽ ആരോപിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Caste MurderMurder Case
News Summary - My Family Betrayed Us says Woman Who Wed Lover's Body After Caste Murder
Next Story