Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രിയങ്ക ചതുർവേദി...

പ്രിയങ്ക ചതുർവേദി പാർട്ടി വിട്ടത്​ തൻെറ പരാജയം -രൺദീപ്​ സിങ്​ സുർജേവാല

text_fields
bookmark_border
randeep-sing-23
cancel

ന്യൂഡൽഹി: കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ചതുർവേദി പാർട്ടി വിട്ടത്​ തൻെറ പരാജയമെന്ന്​ വക്​താവ്​ രൺദീപ്​ സിങ്​ സ ുർജേവാല. പ്രവർത്തകരിലാരെങ്കിലും പാർട്ടി വിടുന്നത്​ സങ്കടമുണ്ടാക്കുന്ന കാര്യമാണ്​. ആളുകൾ എപ്പോഴും കരിയറിൽ ഉ യർച്ച ഉണ്ടാക്കാൻ ആഗ്രഹിക്കും. അവർക്ക്​ ആശംസകൾ നേരുകയാണ്​ ചെയ്യാറ്​. പ്രിയങ്കക്കും ആശംസകൾ നേര​ുന്നു. എന്നാൽ, തുറന്ന്​ പറഞ്ഞാൽ ഇത്​ എൻെറ നേതൃപാടവത്തിൻെറ കൂടി പരാജയമാണെന്നും സുർജേവാല വ്യക്​തമാക്കി.

തന്നോട്​ അപമര്യാദയായി പെരുമാറിയവരെ പാർട്ടിയിൽ തിരിച്ചെടുത്തതിലുള്ള നീരസം പരസ്യമായി പ്രകടിപ്പിച്ചുകൊണ്ടാണ്​ പ്രിയങ്ക ചതുർവേദി കോൺഗ്രസ്​ വിട്ടത്​. പാർട്ടിക്ക്​ വേണ്ടി വിയർപ്പും രക്​തവും ഒഴുക്കിയവരേക്കൾ വൃത്തികെട്ട ഗുണ്ടകൾക്കാണ്​ കോൺഗ്രസിൽ പരിഗണന ലഭിക്കുന്നത്​. ഇതിൽ അത്യധികം ദുഃഖിതയാണെന്നും അവർ പറഞ്ഞിരുന്നു​.

പാർട്ടിക്ക്​ വേണ്ടി വിമർശനവും അപമാനവും സഹിച്ചു. എന്നിട്ടും പാർട്ടിക്കുള്ളിൽ നിന്ന്​ തന്നെ ഭീഷണിപ്പെടുത്തിയവർ ചെറുശിക്ഷ പോലും ഏൽക്കാതെ രക്ഷപ്പെട്ടുവെന്നത്​ നിർഭാഗ്യകരമാണെന്നും പ്രിയങ്ക ട്വീറ്റ്​ ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmalayalam newsPriyanka Chathurvedhi
News Summary - My failure, says Congress’s Randeep Singh Surjewala-India news
Next Story