മുഖ്യമന്ത്രിമാരുടെ സംയുക്ത സമ്മർദത്തിനും വഴങ്ങാതെ രാഹുൽ
text_fieldsന്യൂഡൽഹി: കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ ഡൽഹിയാത്രയും വിഫലം. പാർട്ടി അധ്യക്ഷസ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിച്ച രാഹുൽ ഗാന്ധിയെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിൽ അഞ്ചു മുഖ്യമന്ത്രിമാർ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും പ്രേയാജനമുണ്ടായില്ല. രാഹുലിനെ രാജിയിൽനിന്ന് പിന്തിരിപ്പിക്കാൻ 200ഒാളം കോൺഗ്രസ് നേതാക്കൾ വിവിധ സംസ്ഥാനങ്ങളിലായി രാജിവെച്ച പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിമാർ രാഹുലിനെ കണ്ടത്. എന്നാൽ, പിന്മാറ്റ പ്രഖ്യാപനത്തിെൻറ കാര്യത്തിൽ മറിെച്ചാരു ചിന്ത ഇല്ലെന്നും ബദൽ സംവിധാനത്തിന് എല്ലാവരും ശ്രമിക്കണമെന്നും രാഹുൽ അവരെ അറിയിച്ചു.
അശോക് ഗെഹ്ലോട്ട് (രാജസ്ഥാൻ), കമൽനാഥ് (മധ്യപ്രദേശ്), ക്യാപ്റ്റൻ അമരീന്ദർ സിങ് (പഞ്ചാബ്), ഭൂപേഷ് ബാഘേൽ (ഛത്തിസ്ഗഢ്), വി. നാരായണ സ്വാമി (പുതുച്ചേരി) എന്നിവരാണ് ഡൽഹിയിലെത്തി രാഹുലിനെ കണ്ടത്. എല്ലാവരുടെയും സാന്നിധ്യത്തിൽ ഗെഹ്ലോട്ട് ദീർഘചർച്ചയെക്കുറിച്ച് വിശദീകരിച്ചത് ഇങ്ങനെ: ‘‘ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ രാഹുൽ ശ്രദ്ധാപൂർവം കേട്ടു. തീരുമാനം അദ്ദേഹത്തിേൻറതാണ്. അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ രാഹുലിന് മാത്രമാണ് കോൺഗ്രസിനെ നയിക്കാൻ കഴിയുക. രാജ്യത്തിെൻറയും ജനങ്ങളുടെയും ക്ഷേമത്തിൽ അദ്ദേഹത്തിനുള്ള പ്രതിബദ്ധതക്ക് സമാനതകളില്ല’’. യോഗശേഷം ഒന്നിച്ച് മാധ്യമപ്രവർത്തകരെ കണ്ട മുഖ്യമന്ത്രിമാരിൽ മറ്റാരും വിശദീകരിക്കാൻ നിന്നില്ല. കൂടിക്കാഴ്ചയെക്കുറിച്ച് രാഹുലിെൻറ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായതുമില്ല.
തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തമേറ്റ് കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ രാജി പ്രഖ്യാപിച്ചെങ്കിലും പ്രധാന സംസ്ഥാനങ്ങളായ രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ തോൽവിയുടെ ഉത്തരവാദിത്തമേറ്റ് രാജിവെക്കാൻ അശോക് ഗെഹ്ലോേട്ടാ കമൽനാഥോ തയാറായില്ല. ഇതിൽ രാഹുലിന് അമർഷവുമുണ്ട്. സ്വന്തം മക്കളെ ജയിപ്പിക്കാൻ അവരുടെ മണ്ഡലത്തിൽമാത്രം കേന്ദ്രീകരിച്ച ഇൗ മുഖ്യമന്ത്രിമാർ, കോൺഗ്രസിനെ സംസ്ഥാനത്ത് തോൽപിച്ചുകളഞ്ഞുവെന്ന രോഷം പ്രവർത്തക സമിതിയിൽ രാഹുൽ പ്രകടിപ്പിച്ചിരുന്നു. രാജസ്ഥാനിൽ ഗെഹ്ലോട്ടിെൻറ മകൻ സ്വന്തംനാട്ടിൽ തോറ്റത് രണ്ടര ലക്ഷം വോട്ടിനാണ്.
രാജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസുകാർ കഴിഞ്ഞയാഴ്ച രാഹുലിെൻറ 12 തുഗ്ലക് വസതിക്കു മുമ്പിൽ പ്രകടനം നടത്തിയിരുന്നു. തന്നോട് അത്രമേൽ ഇഷ്ടമുള്ള നേതാക്കളൊന്നും തെൻറ രാജി പ്രഖ്യാപനത്തിനു പിന്നാലെ രാജി വെച്ചില്ലല്ലോ എന്ന് അവരിൽ ചിലരോട് രാഹുൽ പറഞ്ഞിരുന്നുവെന്നാണ് സൂചന. ഇതേതുടർന്നാണ് കൂട്ടരാജികൾ ഉണ്ടായത്. കോൺഗ്രസ് നിയമകാര്യ വിഭാഗം മേധാവി വിവേക് തൻഖ എം.പി അടക്കമുള്ള നിരവധി നേതാക്കൾ രാജി പ്രഖ്യാപിച്ചു. എന്നാൽ, പ്രധാനികൾ ഇപ്പോഴും രാജിക്ക് തയാറായിട്ടില്ല. എന്നാൽ, രാഹുലിനുവേണ്ടിയുള്ള രാജികൾ മുഖ്യമന്ത്രിമാരെ സമ്മർദത്തിലാക്കിയിട്ടുണ്ട്. ഇൗ പശ്ചാത്തലത്തിലാണ് തിങ്കളാഴ്ച അഞ്ചു മുഖ്യമന്ത്രിമാർ സംഘടിച്ച് രാഹുലിനെ കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
