Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ ബലാത്സംഗകേസിൽ...

യു.പിയിൽ ബലാത്സംഗകേസിൽ 20 വർഷം ജയിലിൽ കിടന്നയാൾ നിരപരാധിയെന്ന്​ കോടതി

text_fields
bookmark_border
യു.പിയിൽ ബലാത്സംഗകേസിൽ 20 വർഷം ജയിലിൽ കിടന്നയാൾ നിരപരാധിയെന്ന്​ കോടതി
cancel

ലഖ്​നോ: ബലാത്സംഗകേസിൽ 20 വർഷത്തിന്​ തടവ്​ അനുഭവിച്ച മധ്യവയസ്​കൻ നിരപരാധിയെന്ന്​ കോടതി. അലഹബാദ്​ ഹൈകോടതിയാണ്​ ബലാത്സംഗകേസിൽ വിഷ്​ണു തിവാരി എന്നയാളെ കുറ്റവിമുക്​തനാക്കിയത്​. ആഗ്ര ജയിലിൽ നിന്ന്​ ബുധനാഴ്ച വൈകുന്നേരം വിഷ്​ണു തിവാരി പുറത്തിറങ്ങി.

2000, സെപ്​റ്റംബർ 16നാണ്​ തിവാരിയെ പൊലീസ്​ അറസ്റ്റ്​ ചെയ്യുന്നത്​. ബലാത്സംഗം, പട്ടികജാതി-പട്ടിക വർഗക്കാർക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമായിരുന്നു കേസ്​. മൂന്ന്​ വർഷത്തിന്​ ശേഷം ലാലിത്​പൂരിലെ കോടതി വിഷ്​ണു തിവാരിയെ 10 വർഷം തടവിന്​ ശിക്ഷിച്ചു. പിന്നീട്​ എസ്​.സി, എസ്​.ടി ആക്​ട്​ പ്രകാരം ജീവപര്യന്തം തടവിനും ഇയാളെ ശിക്ഷിച്ചു.

ഗ്രാമത്തിൽ നിന്ന്​ ജോലി സ്ഥലത്തേക്ക്​ പോകുന്നതിനിടെ പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയെന്നായിരുന്നു ഇയാൾ​െക്കതിരായ പരാതി. പെൺകുട്ടിക്ക്​ നേരെ ബലാത്സംഗശ്രമമുണ്ടായിട്ടില്ലെന്ന്​ വിശദമായ പരിശോധനയിൽ വ്യക്​തമായതായി അലഹബാദ്​ ഹൈകോടതി അറിയിച്ചു. പീഡനത്തിനിരയായെന്ന്​ പറയുന്ന യുവതിക്ക്​ ആന്തരികമായ മുറിവുകളില്ലെന്നും കോടതി വ്യക്​തമാക്കി. ഇതോടെയാണ്​ വിഷ്​ണു തിവാരിയെ അലഹാബാദ്​ ഹൈകോടതി കുറ്റവിമുക്​തനാക്കിയത്​.

കഴിഞ്ഞ 20 വർഷമായി താൻ ജയിലിലാണ്​. എന്‍റെ കുടുംബവും ശരീരവും തകർന്നിരിക്കുന്നു. എനിക്ക്​ ഒരു സഹോദരൻ മാത്രമാണുള്ളത്​. ഞാൻ വിവാഹം കഴിച്ചിട്ടില്ല. ജയിലിലെ അടുക്കളയിൽ ജോലിയെടുത്താണ്​ എന്‍റെ കൈകൾ ഇങ്ങനെയായത്​. ജയിലിൽ നിന്നിറങ്ങു​േമ്പാൾ അധികൃതർ നൽകിയ 600 രൂപ മാത്രമാണുള്ളതെന്നും വിഷ്​ണു തിവാരി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Casejail
News Summary - "My Body Is Broken...": UP Man Acquitted Of Rape After 20 Years In Prison
Next Story