ശ്രേയാംസ് കുമാര്‍ ഐ.എന്‍.എസ് പ്രസിഡന്റ്
text_fieldsഎം.വി. ശ്രേയാംസ് കുമാര്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റിയുടെ (ഐ.എന്‍.എസ്) 2024-25 വര്‍ഷത്തേക്കുള്ള പ്രസിഡന്റായി ‘മാതൃഭൂമി’ മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ: ഡെപ്യൂട്ടി പ്രസിഡന്റുമാർ -വിവേക് ഗുപ്ത (സന്മാര്ഗ്), കരണ്‍ രാജേന്ദ്ര ദാര്‍ദ (ലോക്മത്), ഓണററി ട്രഷറർ -തന്മയ് മഹേശ്വരി (അമര്‍ ഉജാല), സെക്രട്ടറി ജനറല്‍- മേരി പോള്‍. മാതൃഭൂമി ജോയന്റ് മാനേജിങ് എഡിറ്റര്‍ പി.വി. നിധീഷ്, മലയാള മനോരമ എക്സിക്യൂട്ടിവ് എഡിറ്റര്‍ ജയന്ത് മാമ്മന്‍ മാത്യു, ചീഫ് റസിഡന്റ് എഡിറ്റര്‍ ഹര്‍ഷ മാത്യു, ബിജു വര്‍ഗീസ് (മംഗളം പ്ലസ്) തുടങ്ങിയവരെ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുത്തു. ഐ.എന്‍.എസ് 85ാം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.

