Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുസഫർപുർ പീഡനം: കേസ്​...

മുസഫർപുർ പീഡനം: കേസ്​ സാകേത്​ പോക്​സോ കോടതിയിലേക്ക്​ മാറ്റി

text_fields
bookmark_border
മുസഫർപുർ പീഡനം: കേസ്​ സാകേത്​ പോക്​സോ കോടതിയിലേക്ക്​ മാറ്റി
cancel

ന്യൂഡൽഹി: ബിഹാറിലെ മുസഫർപുരിലെ അഭയകേന്ദ്രത്തിൽ പെൺകുട്ടികൾ ലൈംഗികപീഡനത്തിനിരയായ കേസി​​​െൻറ വിചാരണ ഡൽഹിയി ലെ സാകേത്​ പോസ്​കോ കോടതിയിലേക്ക്​ മാറ്റാൻ സുപീംകോടതി ഉത്തരവിട്ടു. സ്വതന്ത്രവും നീതിയുക്തവുമായ വിചാരണ ഉറ പ്പുവരുത്തുന്നതിനായി കേസ്​ ബിഹാറിൽ നിന്നും ഡൽഹിയിലേക്ക്​ മാറ്റുകയാണെന്ന്​ കോടതി അറിയിച്ചു. കേസിൽ രണ്ടാഴ് ​ചക്കകം വിചാരണ തുടങ്ങി ആറു മാസത്തിനകം പൂർത്തിയാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

കേസിൽ ബിഹാർ സർക്ക ാറിനെ വിമർശിച്ച സുപ്രീംകോടതി ഇതുവരെ സംഭവിച്ചതു തന്നെ അധികമാണെന്നും കുട്ടികളോട്​ ഒരിക്കലും ഇതുപോലെ പെരുമാറരുതെന്നും നിർദേശിച്ചു. കുട്ടികളോട്​ എങ്ങനെ പെരുമാറണമെന്ന്​ നിങ്ങളുടെ ഉദ്യോഗസ്ഥർക്ക്​പറഞ്ഞുകൊടുക്കണം. അവരോട്​​ ദയകാണിക്കണമെന്നും കോടതി നിർദേശിച്ചു.

കേസന്വേഷിക്കുന്ന സി.ബി.​െഎ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയതിനെതിരെ സി.ബി.ഐക്കും കേന്ദ്രത്തിനുമെതിരെയും രൂക്ഷ വിമർശനമാണ്​ സുപ്രീംകോടതി നടത്തിയത്​. കേസ്​ അന്വേഷിക്കുന്ന ഒരു ഉദ്യോഗസ്ഥനെ പോലും മാറ്റ​രുതെന്ന കോടതി ഉത്തരവിനെ മറികടന്നാണ്​ സി.ബി.​െഎ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്​. ഇത്തരത്തിൽ മുന്നോട്ടുപോകാൻ കഴിയില്ല. കോടതിയുടെ ഉത്തരവ്​ പാലിക്കാത്തതിൽ ഉത്‌കണ്‌ഠയുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

സർക്കാർ അഭയകേന്ദ്രത്തിൽ അന്തേവാസികളായ 42 പെൺകുട്ടികളിൽ പ്രായപൂർത്തിയാകാത്ത 34 പേർ ലൈംഗിക പീഡനത്തിന്​ ഇരയായെന്ന എൻ.ജി.​ഒയു​ടെ വെളിപ്പെടുത്തൽ വൻകോളിളക്കം സൃഷ്​ടിച്ചിരുന്നു. കേസ്​ പിന്നീട്​ സി.ബി.​െഎക്ക്​ കൈമാറുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trialMuzaffarpurShelter home casePocso Cases
News Summary - Muzaffarpur shelter home case trial to Delhi POCSO- India news
Next Story