മുസഫർപുർ അഭയകേന്ദ്ര പീഡനം: ബിഹാർ മുൻ മന്ത്രിയുടെ ഭർത്താവ് കീഴടങ്ങി
text_fieldsബെഗുസാരൈ: മുസഫർപുർ അഭയകേന്ദ്രത്തിൽ പെൺകുട്ടികൾ ബലാത്സംഗത്തിനും ലൈംഗിക പീഡനത്തിനും ഇരയായ സംഭവത്തിലെ പ്രതി കോടതിയിൽ കീഴടങ്ങി. ബിഹാർ സാമൂഹികക്ഷേമ മുൻ മന്ത്രി മഞ്ജു വർമയുടെ ഭർത്താവ് ചന്ദ്രശേഖർ വർമയാണ് ബെഗുസാരൈ മഞ്ച്ഹൗൾ ജില്ലാ കോടതിയിൽ കീഴടങ്ങിയത്. അഭയകേന്ദ്രത്തിൽ നിരവധി തവണ ചന്ദ്രശേഖർ വർമ എത്തിയതായും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി സമയം ചെലവഴിച്ചതായും ആരോപണം ഉയർന്നിരുന്നു.
കഴിഞ്ഞ ദിവസം കേസ് സംബന്ധിച്ച സി.ബി.ഐ അന്വേഷണ റിപ്പോർട്ട് പരിഗണിക്കവെ ചന്ദ്രശേഖർ വർമയെ കണ്ടെത്താൻ വൈകുന്നതിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. കൂടാതെ റിപ്പോർട്ടിലെ വിവരങ്ങൾ െഞട്ടിപ്പിക്കുന്നതാണെന്ന് ജസ്റ്റിന് മദൻ ബി. ലോകുർ അധ്യക്ഷനും ജസ്റ്റിസുമാരായ എസ്. അബ്ദുൽ നസീർ, ദീപക് ഗുപ്ത അംഗങ്ങളുമായ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
‘‘എന്താണിവിടെ നടക്കുന്നത്, ഇത് ഭയാനകമാണ്’’ എന്നായിരുന്നു ജസ്റ്റിസ് മദൻ ബി. ലോകുറിന്റെ പ്രതികരണം. അഭയകേന്ദ്രത്തിെൻറ ഉടമസ്ഥൻ ബ്രജേഷ് ഠാകുർ വലിയ സ്വാധീനമുള്ള വ്യക്തിയാണെന്നും ഇയാളെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെടുത്തതായും സി.ബി.െഎ കോടതിയെ ബോധിപ്പിച്ചിരുന്നു.
30ലേറെ പെൺകുട്ടികളാണ് മുസഫർപുരിലെ അഭയകേന്ദ്രത്തിൽ പീഡിപ്പിക്കപ്പെട്ടത്. ഭർത്താവിനെതിരായ ആരോപണത്തെ തുടർന്ന് മന്ത്രിസ്ഥാനം മഞ്ജു വർമ രാജിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
