Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിഹാറിൽ ബോട്ടു മുങ്ങി...

ബിഹാറിൽ ബോട്ടു മുങ്ങി കാണാതായ 12 കുട്ടികളും മരിച്ചു

text_fields
bookmark_border
ബിഹാറിൽ ബോട്ടു മുങ്ങി കാണാതായ 12 കുട്ടികളും മരിച്ചു
cancel

പട്ന: ബിഹാറിലെ മുസഫർപൂരിൽ ബോട്ടു മുങ്ങി കാണാതായ 12 കുട്ടികളും മരിച്ചു. ബാഗമതി നദിയിലാണ് ബോട്ട് മുങ്ങിയത്. മുഴുവൻ കുട്ടികളുടേയും മൃതദേഹം പുറത്തെടുത്തുവെന്ന് അധികൃതർ അറിയിച്ചു. വ്യാഴാഴ്ചയാണ് അപകടമുണ്ടായത്.

ബോട്ടിൽ ഉണ്ടായിരുന്ന 20ഓളം പേരെ വ്യാഴാഴ്ച തന്നെ രക്ഷപ്പെടുത്തിയിരുന്നു. ദേശീയ, സംസ്ഥാന ദുരന്തനിവാരണസേനകൾ രക്ഷാപ്രവർത്തനത്തിനായി എത്തിയിരുന്നു. സ്കൂളിലേക്കുള്ള യാത്രക്കിടെയാണ് വിദ്യാർഥികളുമായി പോയ ബോട്ട് മുങ്ങി അപകടമുണ്ടായത്.

കാമിന കുമാരി, സുസ്മിത കുമാരി, ബേബി കുമാരി, സാസ്ഡ ബാനോ, ഗാനിത ദേവി, അസ്മാത്, റിതേഷ് കുമാർ, ശിവജു ചൗപാൽ, സാസുൾ, വസീം, മിന്റു എന്നിവരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു. അപകടത്തിൽ വിശദമായ അന്വേഷണമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muzaffarpur boat capsize
News Summary - Muzaffarpur boat capsize: 12 missing children pulled out dead, say police
Next Story