Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുസഫർനഗർ കലാപത്തിലെ പ്രതി ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ

text_fields
bookmark_border
മുസഫർനഗർ കലാപത്തിലെ പ്രതി ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ
cancel

മുസഫർനഗർ: 2013ലെ മുസഫർനഗർ കലാപത്തിലെ പ്രതി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. സിക്കദ ഗ്രാമത്തിലെ സോദൻ സിങ്ങിനെയ ാണ്​ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്​. പൊലീസാണ്​ ഇക്കാര്യം അറിയിച്ചത്​.

ഞായറാഴ്​ച സ്വന്തം വീട്ടിലെ സീലിങ്​ ഫാനിൽ ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാളുടെ മൃതദേഹം പോസ്​റ്റ്​മാർട്ടത്തിന്​ അയച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ്​ വ്യക്​തമാക്കി.

അതേ സമയം, പിതാവി​​​െൻറ മരണം കൊലപാതകമാണെന്ന്​ ആരോപിച്ച്​ സോദൻ സിങ്ങി​​​െൻറ മകൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്​. ഇൗ പരാതിയിലും അന്വേഷണം നടത്തുമെന്ന്​ പൊലീസ്​ വ്യക്​തമാക്കി​. 2013 ആഗസ്​റ്റ്​-സെപ്​തംബർ മാസത്തിലാണ്​ മുസഫർനഗറിൽ കലാപമുണ്ടായത്​. കലാപത്തിൽ 60 പേർ മരിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Muzaffarnagar Riots Accused Found Dead Under Mysterious Circumstances-India news
Next Story