മുസഫർനഗറിൽ പള്ളികളിലെ ഉച്ചഭാഷിണികൾ പിടിച്ചെടുത്തു
text_fieldsrepresentational image
മുസഫർനഗർ: ശബ്ദപരിധി ലംഘിക്കുന്നെന്ന് ആരോപിച്ച് യു.പിയിലെ മുസഫർനഗറിൽ വിവിധ പള്ളികളിലെ 55 ഉച്ചഭാഷിണികൾ പിടിച്ചെടുത്ത് പൊലീസ്. സുപ്രീംകോടതി മാർഗനിർദേശങ്ങൾ ലംഘിക്കുന്നെന്ന് ആരോപിച്ചാണ് നടപടി.
രാത്രിയിലാണ് പൊലീസ് പിടിച്ചെടുത്ത ലൗഡ് സ്പീക്കറുകളെല്ലാം പോലീസ് സ്റ്റേഷനിലെത്തിച്ചത്. ആരാധനാലയങ്ങളിൽ സ്ഥാപിച്ചിട്ടുള്ളതും നിയമവിരുദ്ധവുമായ എല്ലാ ലൗഡ് സ്പീക്കറുകളും നീക്കം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സിവിൽ ലൈൻസ്, കോട്ട്വാലി, ഖാലാപാർ പൊലീസ് സ്റ്റേഷൻ പരിധിക്കുള്ളിലാണ് ഉച്ചഭാഷിണികൾ കസ്റ്റഡിയിലെടുത്തത്. ഈ വിഷയത്തിൽ പള്ളികൾ, അമ്പലങ്ങൾ, ഗുരുദ്വാരകൾ തുടങ്ങിയ ആരാധനാലയങ്ങളിലെ അധികൃതർക്ക് ജില്ല ഭരണകൂടം നേരത്തേ നിർദേശം നൽകിയിരുന്നെന്ന് സിറ്റി പൊലീസ് സർക്കിൾ ഓഫിസർ സിദ്ധാർഥ് മിശ്ര പറഞ്ഞു.
നിയമം പാലിച്ച് മാത്രമേ ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

