മുസഫർപുർ പീഡനക്കേസ്: മൂന്നുമാസത്തിനകം അന്വേഷണം പൂർത്തിയാക്കണം –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പ്രമാദമായ മുസഫർപുർ അഭയകേന്ദ്ര പീഡനേക്കസ് അന്വേഷണം പൂർത്തിയാക്കാൻ സി.ബി.ഐക്ക് മൂന്നുമാസംകൂടി അനുവദിച്ച് സുപ്രീംകോടതി. അന്വേഷണത്തിൽ കൊലപാതകക്കേസും ഉൾപ്പെടും. ഐ.പി.സി 377 അനുസരിച്ച് അസ്വാഭാവിക ലൈംഗിക പീഡന ആരോപണം സംബന്ധിച്ച് അന്വേഷിക്കാനും സി.ബി.ഐയോട് ജസ്റ്റിസുമാരായ ഇന്ദു മൽഹോത്ര, എം.ആർ. ഷാ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് നിർദേശിച്ചു.
പീഡനത്തിനിരയായ പെൺകുട്ടികളുടെ വിഡിയോ റെക്കോഡുകളും അന്വേഷണ പരിധിയിൽ വരണം. ലൈംഗിക പീഡനത്തിൽ ഉൾപ്പെട്ടവരും അതിന് സൗകര്യം ഒരുക്കിനൽകിയവരുമായ പുറത്തുനിന്നുള്ളവരുടെ പങ്കും അന്വേഷിച്ച് മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ബെഞ്ച് നിർദേശിച്ചത്.
ബിഹാറിലെ മുസഫർപുരിൽ എൻ.ജി.ഒ നടത്തിയിരുന്ന അഭയകേന്ദ്രത്തിലെ അന്തേവാസികളായ നിരവധി പെൺകുട്ടികളാണ് ശാരീരികവും മാനസികവുമായ കടുത്ത പീഡനങ്ങൾക്ക് ഇരയായത്. ഇതിൽ പലരും കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
