Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വകാര്യപണമിടപാട്​...

സ്വകാര്യപണമിടപാട്​ സ്ഥാപനത്തിലെ​ മാനേജരുടെ മരണം; രണ്ട്​ പേർ അറസ്​റ്റിൽ

text_fields
bookmark_border
arrest
cancel
camera_altrepresentational image

നോയ്​ഡ: മുത്തൂറ്റ്​ ഫിൻകോർപ്പിന്‍റെ ഗാസിയാബാദ്​ മാനേജർ ആസാദ്​ വെടിയേറ്റ്​ മരിച്ച സംഭവത്തിൽ മാതൃസഹോദര പുത്രൻ ഉൾപ്പടെ രണ്ട്​ പേർ അറസ്​റ്റിൽ. കമ്പനിയുടെ ഓഫീസിൽ നിന്ന്​ സ്വർണം കവരാനുള്ള ഗുഢാലോചന പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു കൊലയെന്ന്​ പൊലീസ്​ പറഞ്ഞു.

വെടിയേറ്റ പാടു​കളുമായി ജൂൺ 20ന്​ ബദൽപൂർ പൊലീസ്​ സ്​റ്റേഷൻ പരിധിയിലുള്ള ഒരു കലുങ്കിനടുത്തു നിന്നാണ്​ ആസാദിൻെറ മൃതദേഹം കിട്ടിയത്​. ഇതേതുടർന്ന്​ പൊലീസ്​ നടത്തിയ അന്വേഷണത്തിലാണ് ആസാദിൻെറ മാതൃസഹോദര പുത്രൻ പർവീന്ദർ, സുഹൃത്ത്​ ചമൻലാൽ കശ്യപ്​ എന്നീ പ്രതികൾ അറസ്​റ്റിലായത്​. ഇവരോടൊപ്പം ഗൂഢാലോചന നടത്തിയ സുനിൽ, ദീപക്​ എന്നീ പ്രതികൾ ഒളിവിലാണ്​.

സംഭവത്തെ കുറിച്ച്​ പൊലീസ്​ പറയുന്നതിങ്ങനെയാണ്​; ആസാദിൻെറ പക്കൽ നിന്ന്​ പർവീന്ദർ 10000 രൂപ കടം വാങ്ങിയിരുന്നു. ഇൗ തുക തിരിച്ച്​ കിട്ടാൻ ആസാദ്​ നിരന്തരമായി ആവശ്യപ്പെട്ടു തുടങ്ങി. ജൂൺ 20ന്​ രാത്രി പർവീന്ദർ ആസാദിനെ കാണുകയു​ം അയാളുടെ കൂടെ കൽവ ഗ്രാമത്തിലേക്ക്​ വന്നാൽ പണം തരാമെന്ന്​ പറയുകയും ചെയ്​തു. തുടർന്ന്​ ഇരുവരും കൂടി ആസാദിൻെറ ഇരുചക്ര വാഹനത്തിൽ യാത്ര തിരിച്ചു. യാത്രാ മധ്യേ മദ്യപിക്കാൻ വാഹനം നിർത്തി. മറ്റ്​ മൂന്ന്​ പ്രതികളും ഇവരോടൊപ്പം ചേർന്നു.

ഈ സമയം പർവീന്ദർ ആസാദിൻെറ പോക്കറ്റിൽ നിന്ന്​ ധനകാര്യ സ്ഥാപനത്തിൻെറ താക്കോൽ കൈക്കലാക്കി, സുനിൽ, ചമൻലാൽ, ദീപക്ക്​ എന്നിവർക്ക്​ കൈമാറുകയും അവർ അതുമായി സ്ഥലം വിടുകയും ചെയ്​തു. എന്നാൽ സ്വർണ്ണമിരിക്കുന്ന ലോക്കർ തുറക്കാൻ സാധിക്കാതെ രണ്ട്​ മണിക്കൂറിനുള്ളിൽ ഇവർക്ക്​ ​മടങ്ങേണ്ടി വന്നു.

താക്കോലുമായി കടന്നു കളഞ്ഞതിൽ കോപാകു​ലനായ ആസാദ്​ താൻ ഇക്കാര്യം പൊലീസിൽ അറിയിക്കുമെന്ന്​ ഭീഷണിപ്പെടുത്തിയതോടെ ഇവർ ആസാദിന്​ നേരെ നിറയൊഴിക്കുകയായിരുന്നു. തുടർന്ന്​ മൃതദേഹം കലുങ്കിൽ തള്ളുകയും ചെയ്​തു. തിങ്കളാഴ്​ച രാത്രിയിൽ പൊലീസ്​ നടത്തിയ അന്വേഷണത്തിലാണ്​ ഇരു പ്രതികളും അറസ്​റ്റിലായത്​. ആസാദിൻെറ വോട്ടർ തിരിച്ചറിയൽ കാർഡും മറ്റ്​ ചില രേഖകളും പ്രതികളിൽ നിന്ന്​ പൊലീസ്​ പിടിച്ചെടുത്തിട്ടുണ്ട്​. കൂട്ടു പ്രതികൾക്കായി പൊലീസ്​ അന്വേഷണം ഉൗർജ്ജിതമാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestmalayalam newsindia newsMuthoot Finance Managernurder
News Summary - Muthoot Finance Manager Killed by Cousin in Attempt to Rob Company's Noida Gold Vault -india news
Next Story