Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുത്തലാഖ്​...

മുത്തലാഖ്​ ഒാർഡിനൻസിനും രാജ്യസഭ കടമ്പ

text_fields
bookmark_border
മുത്തലാഖ്​ ഒാർഡിനൻസിനും രാജ്യസഭ കടമ്പ
cancel

ന്യൂ​ഡ​ൽ​ഹി: ​െപാ​തു​തെ​ര​ഞ്ഞെ​ടു​പ്പ്​ മു​ന്നി​ൽ​ക​ണ്ട് മോ​ദി സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന മു​ത്ത​ലാ​ഖ്​ ഒാ​ർ​ഡി​ന​ൻ​സി​ന്​ നി​യ​മ​പ്രാ​ബ​ല്യം നി​ല​നി​ർ​ത്താ​ൻ രാ​ജ്യ​സ​ഭ​യി​ലെ ക​ട​മ്പ ബാ​ക്കി. ഒാ​ർ​ഡി​ന​ൻ​സി​ന്​ നി​യ​മ​പ്രാ​ബ​ല്യം ന​ൽ​കു​ന്ന​തി​നു​ള്ള ബി​ൽ പാ​ർ​ല​മ​​​െൻറി​​​​െൻറ അ​ടു​ത്ത സ​മ്മേ​ള​ന​ത്തി​ൽ രാ​ജ്യ​സ​ഭ​യി​ൽ പാ​സാ​ക്കാ​നാ​കി​ല്ല. ബി​ൽ പാ​സാ​ക്കി​യി​ല്ലെ​ങ്കി​ൽ ഒാ​ർ​ഡി​ന​ൻ​സി​​​​െൻറ നി​യ​മ പ്രാ​ബ​ല്യം ന​ഷ്​​ട​മാ​കു​ക​യും ചെ​യ്യും.

ബ​ജ​റ്റ്​ സ​മ്മേ​ള​ന​ത്തി​നി​ടെ രാ​ജ്യ​സ​ഭ​യി​ൽ മു​ത്ത​ലാ​ഖ്​ ബി​ൽ പാ​സാ​ക്കി​യെ​ടു​ക്കാ​ന​ു​ള്ള അ​നൗ​പ​ചാ​രി​ക ച​ർ​ച്ച​ക​ൾ സ​ർ​ക്കാ​ർ ന​ട​ത്തി​െ​യ​ങ്കി​ലും മു​സ്​​ലിം സ​മൂ​ഹ​ത്തെ ക്രി​മി​ന​ൽ​വ​ത്​​ക്ക​രി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വ്യ​വ​സ്​​ഥ​ക​ൾ ബി​ല്ലി​ൽ​നി​ന്ന്​ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന പ്ര​തി​പ​ക്ഷ ആ​വ​ശ്യ​ത്തി​നു​ മു​മ്പി​ൽ ആ ​നീ​ക്കം പ​രാ​ജ​യ​പ്പെ​ട്ടു.

ലോ​ക്​​സ​ഭ പാ​സാ​ക്കി​യ പോ​ലെ നി​യ​മ​നി​ർ​മാ​ണം പ​റ്റി​ല്ലെ​ന്നും അ​ത്​ രാ​ജ്യ​സ​ഭ​യു​ടെ സെ​ല​ക്ട്​​ ക​മ്മി​റ്റി​ക്ക്​ വി​ട​ണ​മെ​ന്നും പ്ര​തി​പ​ക്ഷം ആ​വ​​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, സ​ർ​ക്കാ​ർ അ​തി​ന്​ ത​യാ​റാ​കാ​തി​രു​ന്ന​തോ​ടെ​യാ​ണ്​ രാ​ജ്യ​സ​ഭ​യി​ൽ ബി​ൽ അ​വ​ത​രി​പ്പി​ക്കാ​നാ​കാ​തെ പോ​യ​ത്.

ക​ഴി​ഞ്ഞ പാ​ർ​ല​മ​​​െൻറ്​ സ​മ്മേ​ള​ന​ത്തി​നി​ടെ കോ​ൺ​ഗ്ര​സ്, എ​സ്.​പി, ബി.​എ​സ്.​പി, ഇ​ട​തു​പാ​ർ​ട്ടി​ക​ൾ, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ എ​ന്നി​വ​ക്ക്​ പു​റ​മെ മോ​ദി സ​ർ​ക്കാ​റി​നൊ​പ്പം നി​ൽ​ക്കു​ന്ന ജ​ന​താ​ദ​ൾ (യു)​വും എ.​െ​എ.​എ.​ഡി.​എം.​കെ​യും ബി​ൽ സെ​ല​ക്​​ട്​ ക​മ്മി​റ്റി​ക്ക്​ വി​ട​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണു​ന്ന​യി​ച്ച​ത്. ഇ​ക്കാ​ര്യം മ​റ​ച്ചു​വെ​ച്ച്​ പ്ര​തി​പ​ക്ഷം ബി​ല്ലി​ൽ താ​ൽ​പ​ര്യം കാ​ണി​ക്കാ​ത്ത​ത​​ു​ കൊ​ണ്ടാ​ണ്​ ഒാ​ർ​ഡി​ന​ൻ​സ്​ ഇ​റ​ക്കി​​യ​തെ​ന്ന്​ കേ​ന്ദ്ര നി​യ​മ​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്​ ന്യാ​യീ​ക​രി​ച്ച​ത്.

ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ക്കു​േ​മ്പാ​ൾ കു​റെ​ക്കൂ​ടി സ​ത്യ​സ​ന്ധ​ത പാ​ലി​ക്കാ​ൻ നി​യ​മ മ​ന്ത്രി​ക്ക്​ ബാ​ധ്യ​ത​യു​​ണ്ടെ​ന്ന്​ രാ​ജ്യ​സ​ഭ​യി​ലെ കോ​ൺ​ഗ്ര​സ്​ ഉ​പ​നേ​താ​വ്​ ആ​ന​ന്ദ്​ ശ​ർ​മ ഒാ​ർ​മി​പ്പി​ച്ചു. മു​ത്ത​ലാ​ഖു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മൂ​ഹി​ക പ്ര​ശ്​​നം പ​രി​ഹ​രി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​റി​ന്​ ഗൗ​ര​വ​മി​ല്ലെ​ന്നും അ​തു​കൊ​ണ്ടാ​ണ്​ ബി​ൽ സെ​ല​ക്​​ട്​​ ക​മ്മി​റ്റി​ക്ക്​ വി​ടു​ന്ന​തി​നെ എ​തി​ർ​ത്ത​തെ​ന്നും ശ​ർ​മ കു​റ്റ​പ്പെ​ടു​ത്തി. സൂ​ക്ഷ്​​മ​മാ​യ പ​രി​​ശോ​ധ​ന ന​ട​ത്തി നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​ന​​ു​ പ​ക​രം രാ​ഷ്​​ട്രീ​യം ക​ളി​ക്കു​ന്ന​തി​ലാ​ണ്​ മോ​ദി സ​ർ​ക്കാ​റി​ന്​ താ​ൽ​പ​ര്യ​മെ​ന്നും ശ​ർ​മ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:triple talaqmuthalaqmalayalam newsmalayalam news onlineMuthalaq Ordinance
News Summary - Muthalaq Ordinance on rajya sabha - India news
Next Story