മുത്തലാഖ് ബിൽ: മുസ്ലിം സംഘടനകളുമായി കൂടിയാലോചിച്ചിട്ടിെല്ലന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: മുത്തലാഖ് ബില്ലിെൻറ കരട് തയാറാക്കുംമുമ്പ് മുസ്ലിം സംഘടനകളുമായി കൂടിയാലോചിച്ചിട്ടില്ലെന്ന് നിയമമന്ത്രി രവി ശങ്കർ പ്രസാദ് ലോക്സഭയിൽ അറിയിച്ചു. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന നിർദിഷ്ട ബിൽ ലിംഗസമത്വം ഉറപ്പു വരുത്തുന്നതിനൊപ്പം വനിതകളുെട അന്തസ്സ് ഉയർത്താൻ ലക്ഷ്യമിട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
ഒറ്റയിരിപ്പിന് മൂന്ന് തലാഖ് ചൊല്ലുന്നത് സുപ്രീംകോടതി വിലക്കിയിട്ടും ഇൗ രീതി തുടരുന്ന സാഹചര്യത്തിലാണ് സർക്കാർ നിയമം കൊണ്ടുവരുന്നത്. മുത്തലാഖിന് ഇരയാകുന്ന സ്ത്രീക്ക് പരാതിയുമായി മജിസ്േട്രറ്റിനെ സമീപിക്കാനുള്ള അവകാശം നിയമം ഉറപ്പുനൽകുന്നുണ്ട്. അവർക്കും കുട്ടികൾക്കും ജീവനാംശത്തിനും അർഹതയുണ്ട് -നിയമമന്ത്രി പറഞ്ഞു.
മുത്തലാഖ് ബില്ലിെൻറ കാര്യത്തിൽ മുസ്ലിം സംഘടനകളുടെ അഭിപ്രായം തേടിയോ എന്ന ചോദ്യത്തിന് ഇെല്ലന്ന മറുപടിയാണ് നിയമ സഹമന്ത്രി പി.പി. ചൗധരി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
